ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പ്രത്യേക സന്ദര്‍ശക വിസ അനുവദിച്ച് യുഎഇ
റിയാദ് : കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴിലുള്ള പൊളിറ്റിക്കല്‍ വിങ്ങിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സീതി സാഹിബ് സാമൂഹ്യ പഠന കേന്ദ്രം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സിപി മുസ്തഫ ഉദ്ഘാടനം ചെയ്തു. കുട്ടി അഹമ്മദ് കുട്ടി സ്മാരക ലൈബ്രറി നാമകരണം അഷ്റഫ് തങ്ങള്‍ ചെട്ടിപ്പടി നിര്‍വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര അധ്യക്ഷനായി. പഠന കേന്ദ്രത്തിന്റെ ഭാഗമായി ആരംഭിക്കുന്ന പരിശീലന കളരിയില്‍ പങ്കെടുക്കുന്നവരുടെ രജിസ്ട്രേഷന് ഉദ്ഘാടനം സഊദി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാന് അലി പാലത്തിങ്ങലും ഡിബേറ്റ് ക്ലബ്ബിന്റെ രജിസ്ട്രേഷന് ഉദ്ഘാടനം സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് മജീദ് പയ്യന്നൂരും നിര്‍വഹിച്ചു. ‘സീതി സാഹിബും ഫാറൂഖ് കോളജും’ വിഷയത്തില്‍ മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി ഉസ്മാന് താമരത്ത് പ്രഭാഷണം നടത്തി. വിദ്യാഭ്യാസ നവോത്ഥാനം മുഖ്യ അജണ്ടയായി ഏറ്റെടുത്ത മുസ്ലിംലീഗിന്റെ വിലപ്പെട്ട സംഭാവനകളിലൊന്നാണ് ഫാറൂഖ് കോളജ്.
ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ കെഎം സീതി സാഹിബ് നടത്തിയ കഠിനധ്വാനം വിസ്മരിക്കാനാവില്ലെന്നും മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെയും നേതാക്കളുടെയും സാമ്പാദ്യം കോളജിന് സമര്‍പ്പിച്ചത് രജതരേഖയാണ്. ഫാറൂഖ് കോളേജിന് വഖഫായി കിട്ടിയ മുനമ്പം ഭൂമിയുടെ കാര്യമാണ് അവസാനമായി കെഎം സീതി സാഹിബ് തന്നോട് പറഞ്ഞതെന്ന് സിഎച്ച് മുഹമ്മദ് കോയ ഒരു ലേഖനത്തില്‍ പറയുന്നുണ്ട്. വഖഫ് ഭൂമി സംരക്ഷിക്കണമെന്നും നിലവിലെ പ്രശ്നം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നീതിപൂര്‍വമായ നടപടികള്‍ സ്വീകരിക്കണമെന്നും ഉസ്മാന് താമരത്ത് അഭിപ്രായപ്പെട്ടു.
സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അഷ്റഫ് വെള്ളേപ്പാടം,സത്താര്‍ താമരത്ത്,അബ്ദുറഹ്മാന് ഫറൂഖ്,അസീസ് വെങ്കിട്ട,ഷാഫി മാസ്റ്റര്‍ തുവ്വൂര്‍,അഷ്റഫ് കല്പകഞ്ചേരി,സിറാജ് മേടപ്പില്‍,ഷമീര്‍ പറമ്പത്ത്,ഷംസു പെരുമ്പട്ട,കബീര്‍ വൈലത്തൂര്‍,പിസി അലി വയനാട്,പൊളിറ്റിക്കല്‍ വിങ് ഭാരവാഹികളായ നാസര്‍ മംഗലത്ത്,നൗഷാദ് പി.ടി,കരീം കാനാംപുരം,ആബിദ് കൂമണ്ണ പങ്കെടുത്തു. ചെയര്മാന് അഡ്വ അനീര്‍ ബാബു സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ബഷീര്‍ ഇരുമ്പുഴി നന്ദിയും പറഞ്ഞു.