ഗസ്സയിലെ വെടിനിര്ത്തല് പ്രഖ്യാപനത്തെ യുഎഇ സ്വാഗതം ചെയ്തു
അബുദാബി : നൈജീരിയയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നുഹു റിബാദു ഹ്രസ്വ സന്ദര്ശനാര്ത്ഥം യുഎഇയിലെത്തി. യുഎഇ ഡപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്.ജനറല് ശൈഖ് സെയ്ഫ് ബിന് സായിദ് അല് നഹ്യാനുമായി നുഹു റിബാദു കൂടിക്കാഴ്ച നടത്തി. അന്താരാഷ്ട്രതലത്തില് സുരക്ഷാ സഹകരണം വര്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. കുറ്റകൃത്യങ്ങള് ചെറുക്കുന്നതിനും സുരക്ഷ,പോലീസിങ് മേഖലകളില് ഇരു രാഷ്ട്രങ്ങളും തമ്മില് ഉഭയകക്ഷി സഹകരണം വര്ധിപ്പിക്കുന്നതിനും കൂടിക്കാഴ്ചയില് ധാരണയായി.