ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പ്രത്യേക സന്ദര്‍ശക വിസ അനുവദിച്ച് യുഎഇ
ദുബൈ : യുഎഇയുടെ ബഹിരാകാശ രംഗത്തെ അഭിമാനനേട്ടമായ എംബി ഇസഡ് സാറ്റ് വിക്ഷേപണ വിജയത്തിന്റെ സ്മരണക്കായി പ്രത്യേക പാസ്പോര്‍ട്ട് സ്റ്റാമ്പ് പുറത്തിറക്കി ദുബൈ ജിഡിആര്‍എഫ്എ. ഇന്നലെ ദുബൈ രാജ്യാന്തര വിമാനത്താവളങ്ങളിലുടെയുള്ള യാത്രക്കാരുടെ പാസ്പോര്‍ട്ടുകളില്‍ എംബി ഇസഡ് സാറ്റ് മുദ്ര പതിപ്പിച്ചാണ് അധികൃതര്‍ അവരെ സ്വീകരിച്ചത്. രാജ്യത്തിന്റെ ബഹിരാകാശ ദൗത്യ ചരിത്ര നേട്ടത്തെ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ജിഡിആര്‍എഫ്എ പ്രത്യേക പാസ്പോര്‍ട്ട് സ്റ്റാമ്പ് പുറത്തിറക്കിയത്. ദുബൈ എയര്‍പോര്‍ട്ടുകള്‍ വഴി എത്തുന്ന എല്ലാ യാത്രക്കാര്‍ക്കും ഈ മുദ്ര യുഎഇയുടെ ബഹിരാകാശ വിസ്മയം യാഥാര്‍ത്ഥ്യമാക്കുന്ന സ്മരണയായി നിലനില്‍ക്കുമെന്ന് ജിഡിആര്‍എഫ്എ പറഞ്ഞു. ഈ സ്റ്റാമ്പ് യുഎഇയുടെ ബഹിരാകാശ ദൗത്യത്തിലെ ചരിത്രപ്രാധാന്യത്തിനും അതിന്റെ ശാസ്ത്ര സാങ്കേതിക നേട്ടത്തിനുമുള്ള ആദരസൂചകമാണെന്ന് ഡയരക്ടറേറ്റ് വ്യക്തമാക്കി.
അബുദാബി കാസ്രോട്ടാര്‍ കൂട്ടായ്മ പത്താം വാര്‍ഷികാഘോഷം