‘പ്ലാന്റ് ദി എമിറേറ്റ്സ്’ യുഎഇയിലെ മുഴുവന് പൊതുവിദ്യാലയങ്ങളിലും വൃക്ഷത്തൈകള് വെച്ചുപിടിപ്പിക്കും
ദുബൈ : പ്രവാസികള്ക്കായി കണ്ണൂരില് എന്ആര്ഐ. വ്യവസായ പാര്ക്ക് സ്ഥാപിക്കുമെന്നും രണ്ടരവര്ഷത്തിനകം കേരളത്തില് മൂന്നര ലക്ഷത്തോളം വ്യവസായ സംരംഭങ്ങള് യാഥാര്ത്ഥ്യമാകുമെന്നും കേരള വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. ദുബൈയില് വ്യവസായ പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയില് സംസാരിക്കുകയായിരുന്നു. ഇന്വെസ്റ്റ് കേരള അന്താരാഷ്ട്ര നിക്ഷേപക ഉച്ചകോടിയിയുടെ ഉദ്ഘാടന ചടങ്ങില് യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന് തൗഖ് അല് മര്രി മുഖ്യാതിഥിയാകും. കേരളത്തിന്റെ ക്ഷണം മന്ത്രി അബ്ദുല്ല ബിന് തൗഖ് അല് മര്രി സ്വീകരിച്ചതായും മന്ത്രി ദുബൈയില് പറഞ്ഞു. ഇന്വെസ്റ്റ് കേരള സംഗമത്തിന് സംബന്ധിക്കുമെന്ന് യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ഹസന് അല് സുവൈദിയും അറിയിച്ചിട്ടുണ്ട്. അബുദാബി ചേംബര് ഓഫ് കൊമേഴ്സ് പ്രതിനിധി സംഘവും ഇന്വെസ്റ്റ് കേരള സമ്മിറ്റില് പങ്കെടുക്കും. ഫെബ്രുവരിയില് നടക്കുന്ന ഇന്വെസ്റ്റ് കേരള ഗ്ലോബല് സമ്മിറ്റില് യുഎഇ പ്രധാന പങ്കാളികളാകുമെന്നും കേരളത്തില് നിക്ഷേപങ്ങള്ക്ക് പറ്റിയ ഏറ്റവും മികച്ച സമയമാണിതെന്നും വലിയ അവസരമാണ് തുറക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.
ഇന്ത്യ-യുഎഇ ബന്ധം കൂടുതല് സുദൃഢമാകുന്നതിന് കരുത്തേകുന്നതാകും ഇന്വെസ്റ്റ് കേരള ഗ്ലോബല് സമ്മിറ്റെന്ന് ഇന്ത്യന് സ്ഥാനപതി സഞ്ജയ് സുധീര് പറഞ്ഞു. കേരളത്തില് നിന്നുള്ള പ്രവാസ സമൂഹത്തിന്റെ മുന്നോട്ടുള്ള യാത്രയില് യുഎഇയ വഹിക്കുന്ന പങ്ക് വലുതാമെന്നും യുഎഇ പ്രതിനിധി സംഘത്തിന്റെ സാന്നിധ്യം ഇന്വെസ്റ്റ് കേരള നിക്ഷേപക സംഗമത്തിന് ഊര്ജമേകുമെന്നും സഞ്ജയ് സുധീര് വ്യക്തമാക്കി. കേരളത്തിലെ ഏറ്റവും വലിയ നിക്ഷേപകനായതില് സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയര്മാന് എംഎ യൂസഫലി പറഞ്ഞു. നിക്ഷേപകര്ക്ക് വലിയ സാധ്യതയുള്ള സംസ്ഥാനമാണ് കേരളമെന്നും ഇന്ത്യയിലെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാണ് കേരളമെന്നും എംഎ യൂസഫലി വ്യക്തമാക്കി. ഐടി,ആര്ട്ടിഫിഷ്യല് ഇന്റലിജന്സ്, ഭക്ഷ്യസംസ്കരണം,ടൂറിസം എന്നീ മേഖലകളില് കൂടുതല് നിക്ഷപത്തിനുള്ള വലിയ സാധ്യതകളാണ് സംസ്ഥാനത്തുള്ളത്. ആധുനിക സൗകര്യങ്ങളോടെ കളമശ്ശേരിയിലെ ലുലു ഗ്രൂപ്പിന്റെ പുതിയ ഭക്ഷ്യസംസ്കരണ കേന്ദ്രത്തിന്റെ നിര്മാണ പ്രവൃത്തികള് ഉടന് ആരംഭിക്കും.
വ്യവസായ വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്,കെഎസ്ഐഡിസി എംഡി എസ്.ഹരികിഷോര്,ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയരക്ടര് അഷറഫ് അലി എംഎ,ലുലു ഫിനാന്ഷ്യല് ഹോള്ഡിങ്സ് എംഡി അദീബ് അഹമ്മദ്,ആസ്റ്റര് ഡിഎം ഹെല്ത്ത് കെയര് ചെയര്മാന് ആസാദ് മൂപ്പന്, പിവി അബ്ദുല് വഹാബ് എംപി,ഐബിപിസി ചെയര്മാന് സിദ്ധാര്ഥ് ബാലചന്ദ്രന്,വികെഎല് ഹോള്ഡിങ് കമ്പനി ചെയര്മാന് വര്ഗീസ് കുര്യന് തുടങ്ങിയ പ്രമുഖരും ചടങ്ങില് പങ്കെടുത്തു.