
40 ദശലക്ഷം മൂല്യമുള്ള ഉത്പന്നങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ചില്ല അബുദാബിയില്‍ നിയമം ലംഘിച്ച 53 വാണിജ്യ സ്ഥാപനങ്ങള്‍ പൂട്ടി
ഷാര്‍ജ: പ്രാദേശിക സാമ്പത്തിക വികസനത്തില്‍ ശുറൂഖ് ചാലകശക്തിയായി പ്രവര്‍ത്തിക്കുമെന്ന് സിഇഒ: അഹമ്മദ് ഉബൈദ് അല്‍ഖസീര്‍ പറഞ്ഞു.
2009ല്‍ സ്ഥാപിതമായത് മുതല്‍, പ്രാദേശികമായ സാമ്പത്തിക വികസനത്തില്‍ ഷാര്‍ജ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി (ഷുറൂഖ്) ഒരു പ്രധാന പങ്ക് വഹിക്കുന്നു. റിയല്‍ എസ്റ്റേറ്റ് വികസനം, ഹോസ്പിറ്റാലിറ്റി, വാണിജ്യ, വിനോദ കേന്ദ്രങ്ങള്‍, കല, സംസ്കാരം എന്നീ നാല് പ്രധാന മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സമഗ്രമായ ഒരു തന്ത്രമാണ് അതോറിറ്റി സ്വീകരിച്ചിരിക്കുന്നത്. സുസ്ഥിരത ശക്തിപ്പെടുത്തുകയും നവീകരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് തന്ത്രത്തിന്റെ ലക്ഷ്യം. ഷാര്‍ജ എമിറേറ്റിനോടുള്ള പ്രതിബദ്ധതയിലും ഇമാറാത്തി വിപണികളുടെ മത്സരക്ഷമതയിലും വേരൂന്നിയ, സാമ്പത്തിക പ്രവര്‍ത്തനത്തിന്റെ സാമൂഹിക വികസന നേട്ടങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സമഗ്രമായ വികസന കാഴ്ചപ്പാടാണ് ശുറൂഖിനെ വ്യത്യസ്തമാക്കുന്നതെന്ന് ശുറൂഖിന്റെ സിഇഒ അഹമ്മദ് ഉബൈദ് അല്‍ ഖസീര്‍ പറഞ്ഞു. വിവിധ മേഖലകള്‍ തമ്മിലുള്ള പരസ്പര പൂരക ബന്ധത്തില്‍ വിശ്വസിക്കുന്ന ഒരു വികസന സ്ഥാപനമാണ് ശുറൂഖ് എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഷാര്‍ജയെ സുസ്ഥിര നഗരമായി മാറ്റുന്ന, മികച്ചതും സുസ്ഥിരവുമായ സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്ന നഗരങ്ങളും കമ്മ്യൂണിറ്റികളും സ്ഥാപിക്കാന്‍ ശുറൂഖ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിയല്‍ എസ്റ്റേറ്റ് വികസന മേഖല ഹോസ്പിറ്റാലിറ്റി, ടൂറിസം, വിനോദം, വാണിജ്യ കേന്ദ്രങ്ങള്‍, സംസ്കാരം, കലകള്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ മേഖലകള്‍ തമ്മിലുള്ള സമന്വയം സാമൂഹിക ക്ഷേമം വര്‍ദ്ധിപ്പിക്കുന്നതിനും താമസക്കാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു.
ദുബൈ കൈപ്പമംഗലം മണ്ഡലം കെഎംസിസി മുസ്ലിം ലീഗ് സ്ഥാപക ദിനാചരണവും റമസാന്‍ റിലീഫ് പോസ്റ്റര്‍ പ്രകാശനവും