
ഫലസ്തീനിലെ സമാധാനം യുഎഇക്ക് പരമപ്രധാനം: സഖര്‍ ഘോബാഷ്
അബുദാബി : 2024ലെ ആദ്യ 10 മാസങ്ങളില്‍ യുഎഇയും ഇന്ത്യയും തമ്മിലുള്ള എണ്ണ ഇതര വിദേശ വ്യാപാരം 22.6 ശതമാനം വര്‍ധിച്ച് 53.8 ബില്യണ്‍ ഡോളറിലെത്തി. ഇത് ദക്ഷിണേഷ്യന്‍ രാജ്യത്തെ എമിറേറ്റ്സിന്റെ മൂന്നാമത്തെ വലിയ ആഗോള വ്യാപാര പങ്കാളിയാക്കി മാറ്റിയതായി യുഎഇ സാമ്പത്തിക മന്ത്രാലയം അറിയിച്ചു. യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരിയും കേരള വ്യവസായ വകുപ്പ് മന്ത്രി പി.രാജീവും ദുബൈയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. ടൂറിസം, അഡ്വാന്‍സ്ഡ് മാനുഫാക്ചറിംഗ്, സര്‍ക്കുലര്‍ ഇക്കണോമി, കൃഷി, നവീകരണം എന്നിവയുള്‍പ്പെടെ നിരവധി മേഖലകളില്‍ യുഎഇയും കേരളവും തമ്മിലുള്ള സാമ്പത്തിക സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചും ഇരുവരും ചെയ്തു. കേരളത്തില്‍ നിരവധി പദ്ധതികളില്‍ നിക്ഷേപ അവസരങ്ങളുണ്ട്. സ്വകാര്യ മേഖലയ്ക്കും സംരംഭകര്‍ക്കും കൂടുതല്‍ അവസരങ്ങളും കഴിവുകളും നല്‍കാനാണ് കേരള മന്ത്രിയുമായുള്ള കൂടിക്കാഴ്ച ലക്ഷ്യമിടുന്നതെന്നും അല്‍ മാരി പറഞ്ഞു. നേരത്തെ ഇന്ത്യയും യുഎഇയും ഒപ്പുവച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ പ്രകാരമുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന്, ഉഭയകക്ഷി വ്യാപാരം വര്‍ദ്ധിപ്പിക്കുന്നതിന് യോഗത്തില്‍ ഇരു മന്ത്രിമാരും ഊന്നിപ്പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാര്‍ 2022 മെയ് 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. 80 ശതമാനത്തിലധികം ഉല്‍പ്പന്നങ്ങളുടെ തീരുവ കുറയ്ക്കുകയോ നീക്കം ചെയ്യുകയോ ചെയ്യുന്നതിലൂടെ ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശിക്കുന്ന യുഎഇ കയറ്റുമതിക്ക് സാധ്യത വര്‍ധിച്ചു. 11 മേഖലകളിലുമായി യുഎഇയുടെ സേവന ദാതാക്കള്‍ക്കും 100ലധികം ഉപമേഖലകള്‍ക്കും വിപണി പ്രവേശനം വര്‍ദ്ധിപ്പിച്ചു. വരും വര്‍ഷങ്ങളില്‍ ഉഭയകക്ഷി വ്യാപാരം 100 ബില്യണ്‍ ഡോളറായി ഉയര്‍ത്താനാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്.