
സൗദി അറേബ്യയില് വാഹനാപകടത്തില് മലയാളി ഉള്പ്പെടെ രണ്ട് പേര് മരിച്ചു
റാസല്ഖൈമ : റാസല്ഖൈമ വിനോദസഞ്ചാര മേഖലയില് വന്കുതിപ്പ് രേഖപ്പെടുത്തി. 2024 ജനുവരി മുതല് ഡിസംബര് വരെയുള്ള കാലയളവില് 12.8 ലക്ഷം വിനോദസഞ്ചാരികളാണ് റാസല്ഖൈമയില് എത്തിയത്. പുതിയ ഹോട്ടലുകളുടെയും റിസോര്ട്ടുകളുടെയും ഉദ്ഘാടനവും ആഘോഷ പരിപാടികളും വിപുലീകരിച്ച വ്യോമയാന കണക്റ്റിവിറ്റിയും ഇതിന് കാരണമായതായി റാസല് ഖൈമ ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി വ്യക്തമാക്കി. ഈ കാലയളവില് ടൂറിസം വരുമാനത്തില് 12% വളര്ച്ചയും സന്ദര്ശകരില് 15% വര്ധനവും രേ ഖപ്പെടുത്തിയിട്ടുണ്ട്. 2030ഓടെ 3.5 ദശലക്ഷത്തിലധികം വാര്ഷിക സന്ദര്ശകരെ ആകര്ഷിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള മുന്നേറ്റമാണ് ഇത് വ്യക്തമാക്കുന്നതെന്ന് റാസല് ഖൈമ ടൂറിസം ഡെവലപ്മെന്റ് അതോറിറ്റി സിഇഒ റാക്കി ഫിലിപ്സ്
പറഞ്ഞു.
2024 റാസല്ഖൈമക്ക് ഒരു നാഴികക്കല്ലായിരുന്നു. റാസല്ഖൈമയെ ഭാവിയിലെ ഒരു സുപ്രധാന ലക്ഷ്യസ്ഥാനമായി വളര്ത്തിയെടുക്കുക എന്നതാണ് ലക്ഷ്യം. ഗണ്യമായ നിക്ഷേപങ്ങ ള്,ലോകോത്തര പരിപാടികള്, വിപ്ലവകരമായ വികസനങ്ങള് എന്നിവ ലക്ഷ്യമിടുന്നതിനാല് 2025 മറ്റൊരു ശ്രദ്ധേയമായ വര്ഷമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ഹോട്ടലുകള്,റിസോര്ട്ടുകള്,അന്താരാഷ്ട്ര പരിപാടികള്,റാസല്ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള നേരിട്ടുള്ള കണക്റ്റിവിറ്റി,മികച്ച മാര്ക്കറ്റിങ് കാമ്പെയിനുകള്, 70 നഗരങ്ങളിലായി 2,200ലധികം അന്താരാഷ്ട്ര പ്രവര്ത്തനങ്ങള്,വിപണി ഇടപെടലുകള് എന്നിവ ഉള്പ്പെടെ നിരവധി ഘടകങ്ങള് 2024ലെ മികച്ച പ്രകടനത്തിന് കാരണമായി.
പോളണ്ട്,ഉസ്ബെക്കിസ്ഥാ ന്,ഖസക്കിസ്ഥാന്,റൊമാനിയ,ചെക്ക് റിപ്പബ്ലിക്,റഷ്യ,സഊദി അറേബ്യ,ഇന്ത്യ എന്നിവിടങ്ങളിലെ പ്രധാന നഗരങ്ങളില് നിന്ന് പുതിയ നേരിട്ടുള്ള വിമാന സര്വീസുകള് ആരംഭിച്ചതോടെ എമിറേറ്റിലേക്കുള്ള സഞ്ചാരികളുടെ വര്ധനവ് ഉയര്ന്നു. മൂന്നാമത്തെ ഹൈലാന്ഡര് അഡ്വഞ്ചര് ഹൈക്കിങ് ചലഞ്ച്,റാസല്ഖൈമ ഗോള്ഫ് ചാമ്പ്യന്ഷിപ്പ്,തുടര്ച്ചയായി നാലുവര്ഷമായി നടക്കുന്ന അറബ് ഏവിയേഷന് സമ്മിറ്റ്,ഗ്ലോബല് സിറ്റിസ ണ് ഫോറം തുടങ്ങി റാസല്ഖൈമ ലോകോത്തര പരിപാടികള്ക്ക് ആതിഥേയത്വം വഹിക്കുന്നത് തുടര്ന്നുകൊണ്ടിരിക്കുന്നു.
16ാമത് റാസല്ഖൈമ ഹാഫ് മാരത്തണ്,ഹുവാവേ ആപ്പ് ഗാലറി ഗെയിമേഴ്സ് കപ്പ്,സെവന് വ ണ്ടേഴ്സ് എക്സ്പീരിയന്ഷ്യ ല് കച്ചേരി പരമ്പരയുടെ സമാരംഭം എന്നിവയും പ്രധാന സവിശേഷതകളാണ്. അന്താരാഷ്ട്ര സഞ്ചാരികള്ക്കു പുറമെ അഭ്യന്തര സഞ്ചാരികളുടെ വന് ഒഴുക്ക് റാസല്ഖൈമയിലേക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. വാരാന്ത്യങ്ങളിലും പെരുന്നാള് ആഘോഷങ്ങളിലും ഇവിടെ ആയിരക്ക ണക്കിനുപേരാണ് എത്തുന്നത്. മനോഹരമായ പര്വതനിരകളും പ്രകൃതിരമണീയമായ കാഴ്ചകളും ആസ്വദിക്കാന് ലോകത്തിലെ എല്ലാ രാജ്യങ്ങളില് നിന്നുള്ളവരും ഇവിടെ എത്തുന്നുണ്ട്.