ഗസ്സയിലെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ യുഎഇ സ്വാഗതം ചെയ്തു
ജിദ്ദ : കെഎംസിസി സൗത്ത് സോണ്‍ ജനറല്‍ കൗണ്‍സില്‍ യോഗം കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ആക്ടിങ് ജനറല്‍ സെക്രട്ടറി നാസര്‍ മച്ചിങ്ങല്‍ ഉദ്ഘാടനം ചെയ്തു. സൗത്ത് സോണ്‍ പ്രസിഡന്റ് നസീര്‍ വാവാക്കുഞ്ഞ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഷിഹാബ് താമരക്കുളം പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് അബ്ദുല്‍ റസാഖ്,കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറി നാസര്‍ എടവനക്കാട്, നാസറുദ്ദീന്‍ വേലഞ്ചിറ,നൗഷാദ് പാനൂര്‍,അനസ് പെരുമ്പാവൂര്‍,സെയ്ദു മുഹമ്മദ് അല്‍ കാഷിഫി,റസാഖ് കാഞ്ഞിരപ്പള്ളി,ഫൈസല്‍, അശോക് കുമാര്‍,ഉനൈസ് തൃക്കുന്നപ്പുഴ,നിസാറുദ്ദീന്‍ കൊല്ലം,ജാബിര്‍ മടിയൂര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. പുതിയ ഭാരവാഹികളായി നസീര്‍ വാവാക്കുഞ്ഞ് (ചെയര്മാന്),അനസ് അരിമ്പാശ്ശേരി (പ്രസിഡന്റ്),റസാഖ് കാഞ്ഞിരപ്പള്ളി,നൗഷാദ് പാനൂര്‍,നിസാറുദ്ദീന്‍ കൊല്ലം ഹനീഫ കൈപ്പമംഗലം(വൈസ് പ്രസിഡന്റുമാര്‍),നാസറുദ്ദീന്‍ വേലഞ്ചിറ (ജനറല്‍ സെക്രട്ടറി),ഫൈസല്‍ പല്ലാരിമംഗലം,ഹിജാസ് കൊച്ചി,മുഹമ്മദലി വാടാനപ്പള്ളി,ഉവൈസ് ഉസ്മാന് തൃക്കുന്നപ്പുഴ(ജോ. സെക്രട്ടറിമാര്‍),എഞ്ചിനീയര്‍ അസ്ഗര്‍ അലി(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. ഉപദേശക സമിതി അംഗങ്ങളായി ഷറഫുദ്ദീന് ബാഖവി ചുങ്കപ്പാറ,നാസര്‍ എടവനക്കാട്,ശിഹാബ് താമരക്കുളം,റഷീദ് ചാമക്കാട്,സെയ്ദു മുഹമ്മദ് അല്‍ കാഷിഫി,ജാബിര്‍ മടിയൂര്‍,നദീര്‍ പാനൂര്‍ എന്നിവരേയും നോമിനേറ്റ് ചെയ്തു. നാസര്‍ മച്ചിങ്ങല്‍ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് നേതൃത്വം നല്കി. റസാഖ് മാസ്റ്റര്‍ നിരീക്ഷകനായി.