
ഇറാഖ് ഉപപ്രധാനമന്ത്രി ഫുആദ് മുഹമ്മദ് ഹുസൈന് യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
അബുദാബി : അബുദാബിയിലെ വളര്‍ത്തുമൃഗങ്ങളുടെ ഉടമകള്‍ തങ്ങളുടെ മൈക്രോചിപ്പ് ചെയ്ത പൂച്ചകളെയും നായകളെയും ഫെബ്രുവരി 3ന് ആരംഭിക്കുന്ന പുതിയ സംവിധാനത്തിനു കീഴില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മുനിസിപ്പാലിറ്റി ആന്റ് ട്രാന്‍സ്പോര്‍ട്ട് വകുപ്പ് (ഡിഎംടി) അറിയിച്ചു. വ്യക്തിഗത വളര്‍ത്തുമൃഗ ഉടമകള്‍ക്ക് പിഴയില്ലാതെ രജിസ്ട്രേഷന് പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷത്തെ ഗ്രേസ് പിരീഡ് ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. എന്നാലും പൂച്ചകളും നായകളുമുള്ള സ്ഥാപനങ്ങള്‍ ആറുമാസത്തിനുള്ളില്‍ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കണം.