ഗസ്സയിലെ വെടിനിര്ത്തല് പ്രഖ്യാപനത്തെ യുഎഇ സ്വാഗതം ചെയ്തു
ദുബൈ : മാനവ സേവന പ്രവര്ത്തനങ്ങളില് മുന്നിട്ടുനില്ക്കുന്ന ദുബൈ കെഎംസിസി കാസര്കോട് ജില്ലാ കമ്മിറ്റിക്ക് ദുബൈ ഹെല്ത്തിന്റെ പ്രശംസാപത്രം. കഴിഞ്ഞ അഞ്ച് വര്ഷമായി ജില്ലാ കമ്മിറ്റിക്ക് ദുബൈ ഹെല്ത്തിന്റെ അംഗീകാരം ലഭിച്ചുവരുന്നു. യുഎഇ ദേശീയ ദിനം ഉള്പ്പെടെ യുഎഇയുടെയും ഇന്ത്യയുടെയും ആഘോഷ ദിനങ്ങളില് രക്തവും പ്ലേറ്റ്ലെറ്റും ദാനംചെയ്തും ക്യാമ്പുകള് സംഘടിപ്പിച്ചും സേവന പ്രവര്ത്തനങ്ങളെ സമ്പന്നമാക്കുകയാണ് ജില്ലാ കെഎംസിസി. യുഎഇ 53ാം ദേശീയ ദിനത്തില് കൈന്ഡ്നെസ് ബ്ലഡ് ഡൊണേഷന് ടീമുമായി സഹകരിച്ച് ദുബൈ ബ്ലഡ് ഡൊണേഷന് സെന്ററില് നടത്തിയ രക്തദാന ക്യാമ്പ് വന്വിജയമായിരുന്നു.
അന്നം തരുന്ന നാടിന് പ്രവാസി സമൂഹത്തിനു തിരിച്ച് നല്കാവുന്ന എറ്റവും വലിയ സേവനമായാണ് രക്തദാനത്തെ കെഎംസിസി കാണുന്നത്. സംസ്ഥാന,ജില്ലാ,മണ്ഡലം,മുനിസിപ്പല്,പഞ്ചായത്ത് തലങ്ങളിലുള്ള ജില്ലയിലെ പല ഭാരവാഹികളും രണ്ടുമാസം കൂടുമ്പോള് സ്ഥിരമായി രക്തദാനം ചെയ്യാറുണ്ട്. ഉപദേശക സമിതി ചെയര്മാന് ശംസുദ്ദീന് ബിന് മുഹ്യുദ്ദീന് രക്തദാനം നല്കിയാണ് എല്ലാ ക്യാമ്പും ഉദ്ഘാടനം ചെയ്യാറുള്ളത്. കെഎംസിസി കേന്ദ്ര സംസ്ഥാന നേതാക്കള് ഉള്പ്പെടെ പീസ് ഗ്രൂപ്പ് ചെയര്മാന് പിഎ സല്മാന്,പിഎ സുബൈര്, അറബ് പ്രമുഖര്,പൊലീസ് മേധാവികള്, മാധ്യമ പ്രവര്ത്തകര് തുടങ്ങി വിവിധ മേഖലകളിലുള്ള പ്രമുഖ വ്യക്തികളും ജില്ലാ കമ്മിറ്റിയുടെ രക്തദാന ക്യാമ്പിലെ സ്ഥിരം ഡോണര്മാരാണ്.
യുഎഇ ദേശീയ ദിനത്തില് സംഘടിപ്പിച്ച രക്തദാന ക്യാമ്പ് പാണക്കാട് സയ്യദ് സാദിഖലി ശിഹാബ് തങ്ങളാണ് ഉദ്ഘാടനം ചെയ്തത്. ചന്ദ്രിക ഡയരക്ടറും സ്നേഹം കൊണ്ടും ദാനധര്മം കൊണ്ടും പ്രകാശം പരത്തി സമൂഹത്തിലെ വ്യത്യസ്ത മേഖലകളില് ജീവിതം അടയാളപ്പെടുത്തിയ കെഎംസിസി ഉപദേശക സമിതി വൈസ് ചെയര്മാനും ഇന്ത്യയിലെയും മിഡില് ഈസ്റ്റിലെയും പ്രമുഖ വ്യവസായിയും പെയ്സ് ഗ്രൂപ്പ് സ്ഥാപക ചെയര്മാനുമായ ഡോ.പിഎ ഇബ്രാഹിം ഹാജിയാണ് രക്തദാന ക്യാമ്പുകള്ക് ശക്തമായ നേതൃത്വവും ഉപദേശ നിര്ദേശവും നല്കിയിരുന്നത്.
ജില്ലയിലെ അഞ്ചു മണ്ഡലം കമ്മിറ്റികളും മുനിസിപ്പല്,പഞ്ചായത്ത് കമ്മിറ്റികളും വനിതാ കെഎംസിസി പ്രവര്ത്തകരും കെഎംസിസി ഹാപ്പിനെസ് ടീമംഗങ്ങള് ഉള്പ്പെടെ ക്യാമ്പുകള് വിജയിപ്പിക്കാന് കര്മരംഗത്ത് സജീവമാണ്. ക്യാമ്പുകളില് പങ്കെടുക്കുന്നവര്ക്ക് പ്രശംസാ പത്രം,ഭക്ഷണം,വാഹന സൗകര്യം,ഉപഹാരം ഉള്പ്പെടെ ജില്ലാ കമ്മിറ്റി നല്കാറുണ്ട്. ജില്ലാ കമ്മിറ്റിയുടെ രക്തദാന ക്യാമ്പില് രക്തം ദാനം ചെയ്ത മുഴുവന് പേരെയും മണ്ഡലം,മുനിസിപ്പല്,പഞ്ചായത്ത് കമ്മിറ്റികളെയും ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി,ജനറല് സെക്രട്ടറി ഹനീഫ് ടിആര്,ട്രഷറര് ഡോ.ഇസ്മായീല് അഭിനന്ദിച്ചു. ജില്ലാ ഭാരവാഹികളായ സലാം തട്ടാനിച്ചേരി,സിഎച്ച് നൂറുദ്ദീന്,ഇസ്മായീല് നലാംവതുക്കല്,സുബൈര് അബ്ദുല്ല,മൊയ്ദീന് ബാവ,റഫീഖ് പടന്ന,ഹനീഫ് ബാവനഗര്,കെപി അബ്ബാസ് കളനാട്,ഹസൈനാര് ബിജാന്തട്ക,സുനീര് എന്പി,ഫൈസല് മുഹ്സിന്, സിഎ ബഷീര് പള്ളിക്കര,പിഡി നൂറുദ്ദീന്,അഷ്റഫ് ബായാര്, സുബൈര് കുബനൂര്,റഫീഖ് എസി,സിദ്ദീഖ് ചൗക്കി,ബഷീര് പാറപ്പള്ളി,ആസിഫ് ഹൊസങ്കടി നേതൃത്വം നല്കി.