
ഇറാഖ് ഉപപ്രധാനമന്ത്രി ഫുആദ് മുഹമ്മദ് ഹുസൈന് യുഎഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
അബുദാബി : ചെറിയ തീപിടിത്തങ്ങള്‍ വേഗത്തില്‍ നിയന്ത്രിക്കാന്‍ മോട്ടോര്‍ സൈക്കിളുമായി അബുദാബി സിവില്‍ ഡിഫന്‍സ്. സഹം ഫസ്റ്റ് റെസ്പോണ്ടര്‍ മോട്ടോര്‍സൈക്കിള്‍ 30 സെക്കന്‍ഡിനുള്ളില്‍ ഒരു ബേസ്മെന്റിലെ തീപിടിത്തത്തെ നിയന്ത്രിക്കാന്‍ കഴിയും. അടുത്തിടെ അബുദാബിയില്‍ വലിയ വാഹനങ്ങള്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്ത ഒരു ബേസ്മെന്റിലെ തീപിടുത്തം നിയന്ത്രിക്കാന്‍ ഈ നവീകരിച്ച സഹം മോട്ടോര്‍ സൈക്കള് സംവിധാനത്തിന് കഴിഞ്ഞു. സംഭവസ്ഥലത്ത് കഴിയുന്നത്ര വേഗത്തില്‍ എത്തിച്ചേരുക എന്നതാണ് സഹം മോട്ടോര്‍സൈക്കിളിന്റെ പ്രാഥമിക ദൗത്യമെന്ന് ലഫ്.ഫയര്‍ ഓഫീസര്‍ ജമാല്‍ അല്‍ റാഫി പറഞ്ഞു.
ഭാരത്തിലും ചടുലതയിലും ഏറ്റവും മികച്ചതാണ് നവീകരിച്ച ഏറ്റവും പുതിയ മോഡല്‍. വലിയ വാഹനങ്ങള്‍ എത്തിപ്പെടാന്‍ കഴിയാത്ത പ്രദേശങ്ങളിലെ തീപിടുത്തങ്ങള്‍ പോലുള്ള അടിയന്തര സാഹചര്യങ്ങ ള്‍ കൈകാര്യം ചെയ്യുന്നതിന് ഇത് അനുയോജ്യമാണ്. ഈ
മോട്ടോര്‍സൈക്കിള്‍ ഉപയോഗിച്ച് എല്ലായ്പ്പോഴും തീ കെടുത്താന്‍ കഴിയില്ലെങ്കിലും മറ്റു പ്രവര്‍ത്തനങ്ങള്‍ നടത്താനും ഗതാഗതം ക്രമീകരിക്കുന്നതിലും സംഭവസ്ഥലത്ത് വ്യക്തികളെ സഹായിക്കുന്നതിലും നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയുമെന്നും ഉദ്യോഗസ്ഥന് വിശദീകരിച്ചു. 2.27 മീറ്റര്‍ നീളവും 1 മീറ്റര്‍ വീതിയും 1.45 മീറ്റര്‍ ഉയരവും 300 കിലോഗ്രാം ഭാരവുമുള്ള ഒരു കോംപാക്റ്റ് ഡിസൈന്‍ സഹം മോട്ടോര്‍സൈക്കിളില്‍ ഉണ്ട്. 13 ലിറ്റര്‍ ശേഷിയുള്ള രണ്ട് ടാങ്കുകളുള്ള ഒരു കംപ്രസ്ഡ് എയര്‍ ഫോം എക്സ്റ്റിംഗുഷര്‍ ഉള്‍പ്പെടെയുള്ള അവശ്യ അഗ്നിശമന, രക്ഷാ ഉപകരണങ്ങള്‍ ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സക്ക് ആശ്യമായ ഉപകരണങ്ങള്‍ അടങ്ങിയ ട്രോമ ബാഗ്, ഓക്സിജന്‍ വിതരണമുള്ള ഒരു എയര്‍വേ ബാഗ്, അവശ്യ ദ്രാവകങ്ങളും മരുന്നുകളും അടങ്ങിയ ഒരു ഐവി ബാഗ് എന്നിവയുള്‍പ്പെടെ സജ്ജീകരിച്ചിട്ടുണ്ട്.