ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും പ്രത്യേക സന്ദര്‍ശക വിസ അനുവദിച്ച് യുഎഇ
ദുബൈ : രാത്രികാല വെളിച്ചവും യാത്രാ ഷെഡ്യൂളുകള്ക്കുള്ള ഓഡിയോ സിസ്റ്റവും സ്ഥാപിച്ച് ദുബൈയിലെ എട്ട് മറൈന്‍ ട്രാന്‍സ്പോര്‍ട്ട് സ്റ്റേഷനുകള്‍ ആര്‍ടിഎ നവീകരിച്ചു. മറൈന്‍ ട്രാന്‍സ്പോര്‍ട്ട് സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുക,മെച്ചപ്പെട്ട രാത്രികാല ലൈറ്റിങ്്,ഹാന്‍ഡ് റെയിലുകള്‍/ഹാന്‍ഡ് ഗ്രിപ്പുകള്‍,സമുദ്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി സുരക്ഷയും സുരക്ഷാ അടയാളങ്ങളും മെച്ചപ്പെടുത്തിയ ഫ്ളോറിങ് എന്നിവ ഉള്‍പ്പെടെയുള്ള നവീകരണ പ്രവൃത്തികളാണ് പൂര്‍ത്തിയാക്കിയതെന്ന എമിറേറ്റ്സ് റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു.
നിശ്ചയദാര്‍ഢ്യമുള്ള ആളുകള്‍ക്കും സമൂഹത്തിലെ മറ്റ് അംഗങ്ങള്‍ക്കും സുരക്ഷിതവും സ്വതന്ത്രവുമായ മൊബിലിറ്റിക്ക് പ്രത്യേക ഊന്നല്‍ നല്‍കിക്കൊണ്ട് അടിസ്ഥാന സൗകര്യങ്ങള്‍,ഡോക്കുകള്‍,തുറസായ ഇടങ്ങള്‍ എന്നിവ തമ്മിലുള്ള മികച്ച കണക്റ്റിവിറ്റി ഉറപ്പാക്കുന്നതിലാണ് നവീകരണം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മറൈന്‍ ട്രാന്‍സ്പോര്‍ട്ടിന്റെ ചുമതല വഹിക്കുന്ന ഖലഫ് ബെല്‍ ഗുസൂസ് അല്‍ സറൂണി പറഞ്ഞു.
കൂടാതെ,ഷെഡ്യൂളുകളെ കുറിച്ചും സമുദ്ര ഗതാഗത യാത്രകളെക്കുറിച്ചും നേരിട്ടുള്ള വിവരങ്ങള്‍ നേടുന്നതിന് കേള്‍വി വെല്ലുവിളികള്‍ നേരിടുന്ന വ്യക്തികളെ സഹായിക്കുന്നതിന് ഉച്ചഭാഷിണി പോലുള്ള ഓഡിയോ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അ്ദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിശ്ചയദാര്‍ഢ്യമുള്ളവര്‍ക്ക് ഇണങ്ങുന്ന അന്തരീക്ഷത്തിനായുള്ള ദുബൈ യൂണിവേഴ്സല്‍ ഡിസൈന്‍ കോഡിന് അനുസൃതമായാണ് പദ്ധതിയെന്ന് അതോറിറ്റി അറിയിച്ചു. ഇത്തരക്കാര്‍ക്ക് അനുയോജ്യമായ സേവനങ്ങളാണ് നവീകരണ ഭാഗമായി നടപ്പാക്കിയിട്ടുള്ളത്. ദുബൈ ഭരണകൂടത്തിന്റെ വിശാലമായ കാഴ്ചപ്പാടിന്റെ ഭാഗമാണ് പുതിയ സംരംഭങ്ങള്‍.