യുഎഇയും ന്യൂസിലന്റും സാമ്പത്തിക സഹകരണ കരാറില്‍ ഒപ്പുവച്ചു
ദുബൈ : മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമിനെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം ഊഷ്മളമായി സ്വീകരിച്ചു. സ്നേഹത്തിന്റെയും ഇസ്ലാമിക സാംസ്കാരിക മൂല്യങ്ങളില്‍ അധിഷ്ഠിതമായി യുഎഇയും മലേഷ്യയും തമ്മിലുള്ള ശക്തമായ ബന്ധത്തെക്കുറിച്ച് ശൈഖ് മുഹമ്മദ് തന്റെ പോസ്റ്റില്‍ ഊന്നിപ്പറഞ്ഞു. ദുബൈ ഭരണാധികാരി എക്സില്‍ എഴുതി, ‘രാജ്യത്തിന്റെ അതിഥിയായ അന്‍വര്‍ ഇബ്രാഹിമിനെയും അദ്ദേഹത്തോടൊപ്പമുള്ള ഉന്നതതല പ്രതിനിധി സംഘത്തെയും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.’ ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ വ്യാപാര പങ്കാളിത്തത്തില്‍, വാര്‍ഷിക വ്യാപാര വിനിമയം 18 ബില്യണ്‍ ദിര്‍ഹം കവിഞ്ഞുവെന്ന് ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി.