
ഭക്ഷണം കളയല്ലേ…’നിഅ്മ’ നിങ്ങളെ കാത്തിരിക്കുന്നു
അബുദാബി : കുട്ടികളെ കയറ്റുന്നതിനും ഇറക്കുന്നതിനുമായി നിര്‍ത്തിയിടുന്ന സ്കൂള്‍ ബസുകളെ മറികടക്കുന്നവര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി വീണ്ടും അബുദാബി പൊലീസ്. സ്കൂള്‍ ബസുകള്‍ സ്റ്റോപ്പ് ബോര്‍ഡുകള്‍ തുറന്നുവച്ച സമയങ്ങളില്‍ മറികടന്നുപോകുന്ന വാഹനങ്ങള്‍ക്ക് 1,000 ദിര്‍ഹം പിഴയും ലൈസന്‍സില്‍ 10 ബ്ലാക്ക് പോയിന്റും രേഖപ്പെടുത്തുമെന്ന് അബുദാബി പൊലീസ് ആവര്‍ത്തിച്ചു വ്യക്തമാക്കി. ഇതുസംബന്ധിച്ച ബോധവത്കരണ വീഡിയോ ചിത്രം ഇന്നലെ പൊലീസ് പുറത്തിറക്കി.
കുട്ടികളുടെ സുരക്ഷ പരമപ്രധാനമാണെന്നും അതിന് ഭംഗംവരുത്തുന്നവരെയും അശ്രദ്ധമായി വാഹനമോടിക്കുന്നവരെയും നിയമലംഘനത്തിന് നടപടിയെടുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്കി. സ്കൂള്‍ ബസുകളില്‍ മികച്ച ശാസ്ത്രീയ സുരക്ഷാ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. നേരത്തെ എല്ലാതരം സ്കൂള്‍ ബസുകള്‍ക്കും ഒരോ സ്റ്റോപ്പ് ബോര്‍ഡ് മാത്രമാണ് നിര്‍ബന്ധമാക്കിയിരുന്നത്. എന്നാല്‍ ഈയിടെ വലിയ ബസുകള്‍ക്ക് രണ്ട് സ്റ്റോപ്പ് ആം ഘടിപ്പിക്കണമെന്ന് സ്കൂളുകള്‍ക്കും ട്രാന്‍സ്പോര്‍ട്ട് കമ്പനികള്‍ക്കും ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ട്രാന്‍സ്പോര്‍ട്ട് (ഡിഒടി) നിര്‍ദേശം നല്‍കിയിരുന്നു.