ഡോ.താരീഖ് അഹമ്മദ് മുഹമ്മദ് അല്‍ ആമിരി യുഎഇ എയ്ഡ് ഏജന്‍സി ചെയര്മാന്
മസ്കത്ത് : എസ്കെഎസ്എസ്എസ് ഒമാന്‍ നാഷണല്‍ കമ്മിറ്റി സംഘടിപ്പിച്ച പ്രഥമ ദേശീയ തല സര്‍ഗലയം ഇസ്്ലാമിക കലാ സാഹിത്യ മത്സരങ്ങള്‍ ഒമാനിലെ പ്രവാസികള്‍ക്ക് നവ്യാനുഭവമായി. നാലു മേഖലകളില്‍ നിന്ന് പത്തൊമ്പത് മത്സര ഇനങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ മത്സരാര്‍ത്ഥികള്‍ തമ്മില്‍ നടന്ന വാശിയേറിയ പ്രകടനം പ്രേക്ഷകരില്‍ ആവേശമയുര്ത്തി. വിധി നിര്‍ണയത്തില്‍ അന്താരാഷ്ട നിലവാരം പുലര്‍ത്താന്‍ യുഎഇയില്‍ നിന്നുള്ള പ്രഗത്ഭരായ അഞ്ചു വിധികര്‍ത്താക്കളെ ഉള്‍പ്പെടുത്തിയത് സംഘാടനത്തിന്റെ മികവ് വിളിച്ചോതുന്നതായി.
വാശിയേറിയ മത്സരത്തില്‍ ആസിമ മേഖല 285 പോയിന്റ്കള്‍ നേടി ഓവറോള്‍ ട്രോഫി സ്വന്തമാക്കി. വസതിയ്യ മേഖല 171 പോയിന്റോടെ റണ്ണറപ്പ് ട്രോഫിയും ശര്‍ഖിയ്യ മേഖല 157 പോയിന്റോടെ മൂന്നാം സ്ഥാനവും ബാതിന മേഖല 130 പോയിന്റോടെ നാലാം സ്ഥാനവും നേടി. സൂര് അല്‍ ഫാവാരിസ് ഹാളില്‍ നടന്ന സമാപന സംഗമം എസ്ഐസി നാഷണല്‍ സെക്രട്ടറി അബ്ദുല്‍ ഷുക്കൂര്‍ ഹാജി ഉദ്ഘാടനം ചെയ്തു. എസ്കെഎസ്എസ്എഫ് നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സക്കീര്‍ ഹുസൈന് ഫൈസി അധ്യക്ഷനായി. സയ്യിദ് ശംസുദ്ദീന്‍ തങ്ങള്‍ സോഹാര്‍ ഓവറോള്‍ ട്രോഫി സമ്മാനിച്ചു. ശിഹാബ് വാളക്കുളം,അഹമ്മദ് ശരീഫ് തിരൂര്‍,പിടിഎ ഷുക്കൂര്‍ സഹം എന്നിവര്‍ മറ്റു ടീമുകള്‍ക്കുള്ള ട്രോഫികളും സമ്മാനിച്ചു. ഹാഫിസ് അബൂബക്കര്‍ സിദ്ദീഖ് ഖിറാഅത്തും മൊയ്ദീന്‍കുട്ടി മുസ്്ലിയാര്‍ പ്രാര്‍ത്ഥനയും നടത്തി. ആബിദ് മുസ്ലിയാര് എറണാകുളം,ശംസുദ്ദീന്‍ ബാഖവി നന്തി,സൈദ് നെല്ലായ,റസാഖ് പേരാമ്പ്ര, ശൈഖ് അബ്ദുറഹ്്മാന് മുസ്്ലിയാര്‍,ഹംസ വാളക്കുളം,ഉമര്‍ വാഫി പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ശുഹൈബ് പാപ്പിനിശ്ശേരി സ്വാഗതവും ജമാല്‍ ഹമദാനി നന്ദിയും പറഞ്ഞു.
വ്യക്തിഗത ചാമ്പ്യന്മാരായി വസതിയ്യ മേഖലയില്‍ നിന്നുള്ള മുഹമ്മദ് മുസ്തഫ ബര്‍ക സബ്ജൂനിയര് വിഭാഗത്തിലും മുഹമ്മദ് സിഫ്സീര്‍ മബേല ജൂനിയര്‍ വിഭാഗത്തിലും ആസിമ മേഖലയില്‍ നിന്നുള്ള മുഹമ്മദ് സിനാന് റൂവി സീനിയര്‍ വിഭാഗത്തിലും ജാഫര്‍ അന്‍വരി റുസൈല്‍ സൂപ്പര്‍ സീനിയര്‍ വിഭാഗത്തിലും ടോപ്സ്റ്റാര്‍ ട്രോഫികള്‍ കരസ്ഥമാക്കി.
റിയാസ് മേലാറ്റൂര്‍,സുബൈര്‍ ഫൈസി അസൈബ, മോയിന്‍ ഫൈസി വയനാട്,മുസ്തഫ നിസാമി, മുസ്തഫ റഹ്മാനി,അബ്ദുല്ല യമാനി അരിയില്‍,സിദ്ദീഖ് എപി,ഷബീര്‍ അന്നാര,ഹാരിസ് ദാരിമി വട്ടക്കൂല്,സക്കരിയ തളിപ്പറമ്പ,ഷക്കീര്‍ ഫൈസി മൊബെല,നിസാമുദ്ദീന്‍ സഹം,ഹാഷിം ഫൈസി അന്‍സാര്‍ ബിദായ,ശംസുദ്ദീന്‍ ബാഖവി ഇബ്ര,ഷഹീര്‍ ബക്കളം,ഷബീര്‍ അല്‍ ഖുവൈര്‍,ബഷീര്‍ തൃശൂര്‍,ശറാഫു കൊടുങ്ങല്ലൂര്‍, നവാസ് ആലപ്പുഴ,റിയാസ് വര്‍ക്കല,റാശിദ് കണ്ണൂര്‍, ബഷീര്‍ ഫൈസി സൂര്,ശാഹിദ് ഫൈസി സഹം,അസീസ് നുജൂമി ബഷീര്‍ തളിപ്പറമ്പ തുടങ്ങിയവര്‍ നേതൃത്വം നല്കി.