ഡോ.താരീഖ് അഹമ്മദ് മുഹമ്മദ് അല്‍ ആമിരി യുഎഇ എയ്ഡ് ഏജന്‍സി ചെയര്മാന്
ഷാര്‍ജ : അംഗങ്ങള്‍ക്ക് വിവിധ ആനുകൂല്യങ്ങള്‍ ഉറപ്പ് നല്കുന്ന ഷാര്‍ജ കെഎംസിസി ഫാമിലി കെയര്‍ പദ്ധതി കൂടുതല്‍ ജനപ്രിയമാക്കുന്നതിന് വിപുല പദ്ധതികള്‍ ആസൂത്രണം ചെയ്തു. ഫാമിലി കെയര്‍ അംഗത്വം നേടുന്നതിനും പുതുക്കുന്നതിനുമുള്ള അപേക്ഷ സമര്‍പ്പണം പ്രത്യേകം തയ്യാറാക്കിയ സോഫ്റ്റിവെയര്‍ മുഖേനയായക്കി. 2025 വര്‍ഷത്തെ കാമ്പയിന് ജനുവരി ആദ്യവാരം ആരംഭിച്ചിട്ടുണ്ട്. ഷാര്‍ജ കെഎംസിസി ഫാമിലി കെയര്‍ പ്രചാരണ കണ്വന്ഷന് പ്രസിഡന്റ് ഹാശിം നൂഞ്ഞേരി ഉദ്ഘാടനം ചെയ്തു. ഗവേണിങ് ബോഡി ചെയര്മാന് കെ.അബ്ദുറഹ്മാന് മാസ്റ്റര്‍ അധ്യക്ഷനായി. നിലവിലുള്ള മെമ്പര്‍മാരുടെ അംഗത്വം പുതുക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനും വിവിധ പ്രചാരണ പരിപാടികള്‍ക്ക് സംഗമം രൂപം നല്കി. സംസ്ഥാന ഭാരവാഹികള്‍,ഗവര്‍ണിങ് ബോഡി അംഗങ്ങള്‍,ജില്ല,മണ്ഡലം,പ്രസിഡന്റ്,ജനറല്‍ സെക്രട്ടറിമാര്‍,ട്രഷറര്‍മാര്‍,ജില്ല,മണ്ഡലം കോര്‍ഡിനേറ്റര്‍മാര്‍ പങ്കെടുത്തു. കെഎംസിസി സംസ്ഥാന ജനറല്‍ സെക്രട്ടറി മുജീബ് തൃക്കണാപുരം ഫാമിലി കെയറിന്റെ പുതിയ സോഫ്റ്റ് വെയറും കാമ്പയിന് പദ്ധതിയും അവതരിപ്പിച്ചു. ഷാര്‍ജ കെഎംസിസി വൈസ് പ്രസിഡന്റ് സെയ്ദ് മുഹമ്മദ്,സെക്രട്ടറി സിബി കരീം പ്രസംഗിച്ചു. ഫാമിലി കെയര്‍ കോര്‍ഡിനേറ്റര്‍ ഫസല്‍ തലശ്ശേരി സ്വാഗതവും സംസ്ഥാന സെക്രട്ടറി ഷാനവാസ് കൊടുങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു.