ഡോ.താരീഖ് അഹമ്മദ് മുഹമ്മദ് അല്‍ ആമിരി യുഎഇ എയ്ഡ് ഏജന്‍സി ചെയര്മാന്
ദുബൈ : സ്വാകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ പ്രതികൂല സാഹചര്യങ്ങളില്‍ ജോലി സ്ഥലത്തേക്ക് ദീര്‍ഘദൂരം യാത്രചെയ്യുമ്പോള്‍ നഷ്ടമാകുന്ന സമയം തൊഴില്‍ സമയമായി കണക്കാക്കാമെന്ന് യുഎഇ മാനവവിഭവശേഷി മന്ത്രാലയം. കൂടുതല്‍ യാത്ര ചെയ്യേണ്ടി വരുന്നതിനാല്‍ ചില ദിവസങ്ങളില്‍ കൃത്യസമയത്ത് പലര്‍ക്കും ജോലിക്ക് എത്താന്‍ സാധിക്കുന്നില്ല എന്ന പരാതികള്‍ പരിഗണിച്ചാണ് മന്ത്രാലയത്തിന്റെ പുതിയ തീരുമാനം.
തൊഴിലിടത്തേക്കുള്ള സ്വകാര്യമേഖലാ ജീവനക്കാരുടെ യാത്രാസമയം മൂന്ന് പ്രത്യേക സാഹചര്യങ്ങളില്‍ ഔദ്യോഗിക തൊഴില്‍ സമയമായി കണക്കാക്കാമെന്നാണ് യുഎഇ മാനവവിഭവ ശേഷി,സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചിട്ടുള്ളത്. സാധാരണയായി ജീവനക്കാരന്റെ യാത്രാസമയം തൊഴില്‍ സമയത്തില്‍ ഉള്‍പ്പെടുത്താറില്ല. എന്നാല്‍ പ്രതികൂല കാലാവസ്ഥ,ഗതാഗത അപകടം അല്ലെങ്കില്‍ വാഹന തകരാര്‍ എന്നീ സാഹചര്യങ്ങളില്‍ യാത്രസമയം തൊഴില്‍ സമയമായി കാണകാക്കാമെന്നാണ് മന്ത്രാലയത്തിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നത്. പ്രതികൂല കാലാവസ്ഥയില്‍ യാത്ര ചെയ്യുമ്പോഴോ യാത്രയില്‍ ഗതാഗത അപകടങ്ങളോ വാഹനതകരാറോ അഭിമുഖീകരിക്കേണ്ടി വന്നാലോ കൃത്യസമയത്ത് ജോലി സ്ഥലത്ത് എത്താന്‍ കഴിഞ്ഞെന്ന് വരില്ല. യാത്രാ സമയം പ്രവൃത്തി സമയമായി അംഗീകരിക്കുമെന്ന് തൊഴിലുടമയും ജീവനക്കാരനും തമ്മില്‍ പരസ്പര ഉടമ്പടിയുണ്ടെങ്കിലും ഈ ആനുകൂല്യം ലഭിക്കും. റമസാനില്‍ സാധാരണയായി എട്ട് മണിക്കൂര്‍ ജോലി സമയം രണ്ട് മണിക്കൂര്‍ കുറച്ച് ആറ് മണിക്കൂറായി ക്രമീകരിക്കാറുണ്ട്. ഓവര്‍ടൈം ജോലി സമയത്തെക്കുറിച്ചും അധികൃതര്‍ വ്യക്തത വരുത്തിയിട്ടുണ്ട്. ഓവര്‍ടൈം പ്രതിദിനം രണ്ട് മണിക്കൂറില്‍ കവിയരുതെന്നും മൊത്തം ജോലി സമയം ഓരോ മൂന്നാഴ്ച കൂടുമ്പോഴും 144 മണിക്കൂറില്‍ കൂടരുതെന്നും മാനവ വിഭവശേഷി മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.