
ഭക്ഷണം കളയല്ലേ…’നിഅ്മ’ നിങ്ങളെ കാത്തിരിക്കുന്നു
ഷാര്‍ജ : ‘ഇമാറാത്തി കഥകള്‍ ഭാവിയെ പ്രചോദിപ്പിക്കുന്നു’ എന്ന ശീര്‍ഷകത്തില്‍ ഷാര്‍ജ ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 17 മുതല്‍ 21 വരെ നടക്കും. ഷാര്‍ജ യൂണിവേഴ്സിറ്റി സിറ്റി ഹാളിന് എതിര്‍വശത്തുള്ള ഓപ്പണ്‍ ഏരിയയില്‍ വൈകുന്നേരം നാലു മണി മുതല്‍ രാത്രി 11 മണി വരെ ദിവസവും വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് ഫെസ്റ്റ് നടക്കുക. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തിലും ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍പേഴ്സണ്‍ ശൈഖ ബോദൂര്‍ ബിന്ത് സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ മാര്‍ഗനിര്‍ദേശത്തിലുമാണ് ഫെസ്റ്റിവല്‍ നടക്കുന്നത്. എമിറേറ്റ്സ് പബ്ലിഷേഴ്സ് അസോസിയേഷനും (ഇപിഎ) ഷാര്‍ജ ബുക്ക് അതോറിറ്റിയും (എസ്ബിഎ) സംയുക്തമായാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ഫെസ്റ്റിവല്‍ യുഎഇയുടെ സമ്പന്നമായ സാഹിത്യ പൈതൃകം അടയാളപ്പെടുത്തു. സന്ദര്‍ശകര്‍ക്ക് ഇമാറാത്തിയിലെ പ്രമുഖ എഴുത്തുകാര്‍,ചിന്തകര്‍,പ്രസാധകര് എന്നിവരുമായി സംവദിക്കാന്‍ അവസരമുണ്ടാകും.