മഹാമാരി കാലത്തെ പോരാളികളെ യുഎഇ ആദരിക്കുന്നു : കോവിഡ് ഹീറോസ് ഫെസ്റ്റിവല്‍ തുടക്കം ഫുജൈറ ഓപ്പണ്‍ ബീച്ചില്‍
ദുബൈ : യുഎഇയുടെ നൂതനമായ രണ്ട് ഉപഗ്രഹങ്ങള്‍ ഈ മാസം വിക്ഷേപിക്കും. യുഎഇ സ്വന്തമായി വികസിപ്പിച്ചെടുത്ത ഭൗമ നിരീക്ഷണ ഉപഗ്രഹമായ എംബി ഇസെഡ് സാറ്റ്,വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തത്തോടെ വികസിപ്പിച്ച മറ്റൊരു ഭൂമി നിരീക്ഷണ ക്യൂബ് സാറ്റായ എച്ച്സിടി സാറ്റ് 1ഉം ഒരുമിച്ചായിരിക്കും വിക്ഷേപിക്കുക. ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സ് ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് മേഖലയിലെ ഏറ്റവും നൂതനമായ ഈ രണ്ട് ഉപഗ്രഹങ്ങളും ബഹിരാകാശത്തേക്ക് എത്തിക്കുക. യു.എസിലെ കാലിഫോര്‍ണിയയിലെ വാന്‍ഡന്‍ബര്‍ഗ് സ്പേസ് ഫോഴ്സ് ബേസില്‍ നിന്നാണ് രണ്ട് ഉപഗ്രഹങ്ങളും വിക്ഷേപിക്കുകയെന്ന് പദ്ധതികള്‍ക്ക് നേതൃത്വം നല്കുന്ന മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്റര്‍ ഡയറക്ടര്‍ ജനറല്‍ സാലിം ഹുമൈദ് അല്‍മറി അറിയിച്ചു.
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന്റെ പേരിലുള്ള എം.ബി.ഇസെഡ് സാറ്റിന് ഒരു ടണ്‍ ഭാരമാണുള്ളത്. നാനോ ഉപഗ്രഹമായ എച്ച്.സി.ടി സാറ്റ്1 മുഹമ്മദ് ബിന്‍ റാഷിദ് ബഹിരാകാശ കേന്ദ്രത്തിലെ എന്‍ജിനീയര്‍മാരുടെ മാര്‍ഗനിര്‍ദേശപ്രകാരം വിദ്യാര്‍ഥികള്‍ വികസിപ്പിച്ചെടുത്തതാണ്. എംബി ഇസഡ് സാറ്റ് ഒക്ടോബറില്‍ വിക്ഷേപിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ നീട്ടുകയായിരുന്നു. ഗള്‍ഫ് മേഖലയില്‍ ഇതുവരെ വിക്ഷേപിച്ചിട്ടുള്ളതില്‍ ഏറ്റവും നൂതന സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഉപഗ്രഹമാണിത്. പൂര്‍ണമായും ഇമാറാത്തി എന്‍ജിനീയര്‍മാരുടെ സംഘം വികസിപ്പിച്ച് നിര്‍മിച്ച ‘എംബി ഇസെഡ് സാറ്റ്’ സാങ്കേതിക രംഗത്തെ രാജ്യത്തിന്റെ മുന്നേറ്റത്തെ പ്രതിനിധാനം ചെയ്യുന്നതാണ്.
യുഎഇയുടെ സുസ്ഥിര ബഹിരാകാശ സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തുന്നതില്‍ ഉപഗ്രഹത്തിന്റെ നിര്‍മാണം സുപ്രധാന പങ്കുവഹിക്കും. മേഖലയില്‍ ഇതുവരെ വികസിപ്പിച്ചെടുത്തതില്‍ ഏറ്റവും ശക്തമായ കാമറ സജ്ജീകരിച്ചിരിക്കുന്ന ഉപഗ്രഹമാണ് ‘എംബി ഇസെഡ് സാറ്റ്’. ഇതുവഴി വ്യക്തതയോടെ മികച്ച മിഴിവുള്ള ചിത്രങ്ങള്‍ പകര്‍ത്താനാകും.
ഉയര്‍ന്ന റെസല്യൂഷനുള്ള ഉപഗ്രഹ ചിത്രങ്ങള്‍ക്ക് വാണിജ്യ ആവശ്യക്കാര്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഇത് വളരെയധികം ഉപകാരപ്പെടും. ആഗോള ബഹിരാകാശ വ്യവസായത്തിലെ യുഎഇയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതാണ് പദ്ധതി. വിക്ഷേപണത്തിനുശേഷം ദുബൈയിലെ മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്ററില്‍ നിന്നുതന്നെ ഉപഗ്രഹത്തെ നിയന്ത്രിക്കാനും കഴിയും. നാനോ ഉപഗ്രങ്ങളടക്കം അഞ്ച് കൃത്രിമ ഉപഗ്രഹങ്ങള്‍ യുഎഇ നേരത്തേ വിക്ഷേപിച്ചിട്ടുണ്ട്.