മഹാമാരി കാലത്തെ പോരാളികളെ യുഎഇ ആദരിക്കുന്നു : കോവിഡ് ഹീറോസ് ഫെസ്റ്റിവല്‍ തുടക്കം ഫുജൈറ ഓപ്പണ്‍ ബീച്ചില്‍
അല്‍ ഐന്‍ : അല്‍ ഐന്‍ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്യാന് അല്‍ ഐനിലെ അല്‍ മഖാം കൊട്ടാരത്തില്‍ ശൈഖുമാരെയും മുതിര്‍ന്ന ഉദ്യോഗസ്ഥരെയും പൗരന്മാരെയും സ്വീകരിച്ചു. ഏറെ നേരം സൗഹൃദ സംഭാഷണത്തിലേര്‍പ്പെട്ട ശൈഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്യാന് നേതൃത്വവും പൗരന്മാരും തമ്മിലുള്ള ദൃഢമായ ബന്ധത്തെ എടുത്തുപറഞ്ഞു. പൊതുജനങ്ങളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യുകയും സമഗ്രവും സുസ്ഥിരവുമായ വികസനം മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെ പ്രാധാനം പ്രതിനിധികളോട് വിശദീകരിക്കുകയും ചെയ്തു.