മഹാമാരി കാലത്തെ പോരാളികളെ യുഎഇ ആദരിക്കുന്നു : കോവിഡ് ഹീറോസ് ഫെസ്റ്റിവല് തുടക്കം ഫുജൈറ ഓപ്പണ് ബീച്ചില്
അല്ഐന് : ഇന്കാസ് അല്ഐന് ചാമ്പ്യന്സ് ട്രോഫി ഫുട്ബോള് ടൂര്ണമെന്റില് അല്ഐന് ഫാംസ് എഫ്സി ചാമ്പ്യന്മാരായി. അല് സബഹ് ഹസ്ട്ലേര്സ് എഫ്സി റണ്ണറപ്പും സക്സസ് പോയിന്റ് കോളജ് എഫ്സി സെക്കന്റ് റണ്ണറപ്പും ഫ്രണ്ട്സ് ഓഫ് ഗ്രീന് അല്ഐന് ബിന് മൂസ എഫ്സി തേര്ഡ് റണ്ണറപ്പുമായി. മികച്ച കളിക്കാരനാ യി അഫ്സലിനെയും മികച്ച ഡിഫന്ഡറായി ഹസീബിനെയും മികച്ച ഗോള് കീപ്പറായി മുഫീദിനെയും തിരഞ്ഞെടുത്തു. ഖത്തം അല് ശിക്ല സ്പോര്ട്സ്പ്ലസ് ഗ്രൗണ്ടില് നടന്ന മത്സരത്തില് 16 ടീമുകളാണ് മാറ്റുരച്ചത്. ഇന്കാസ് സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുമാര് ടൂര്ണമെന്റ് ഉദ്ഘടാനം ചെയ്തു. ജനറല് സെക്രട്ടറി സൈഫുദ്ദിന് വയനാട് സ്വാഗതവും ട്രഷറര് ബെന്നി വര്ഗീസ് നന്ദിയും പറഞ്ഞു. സ്പോര്ട്സ് കണ്വീനര് അന്സാര് കിനി,അന്സാര് വല്ലപ്പുഴ, ഷമീഹ് ടികെ ടൂര്ണമെന്റിനു നേതൃത്വം നല്കി. സലീം വെഞ്ഞാറമൂട്,മുസ്തഫ വട്ടപ്പറമ്പില്,ഹംസു പാവറട്ടി,അന്സാര് കിളിമാനൂര് ,അലിമോന് വിടി,സാദിഖ് ഇബ്രാഹിം,മുജീബ് വളപ്പില്,ശരീഫ് തലക്കാട്,ജോബി കുര്യാക്കോസ്,രാജി മാത്യു,ഷിഹാബുദ്ദിന് പാലക്കാട്,അബ്ദുല് ജലീല്,ഫൈസല് ദമാന്,വിഷ്ണു കെവി,മുജീബ് റഹ്മാന്,മുജീബ് സബ്ജന്,വിഷ്ണു ആലപ്പുഴ,സാദിഖലി,സംസ്ഥാന,ജില്ലാ ഭാരവാഹികള് നിയന്ത്രിച്ചു.