മാതാവിന്റെയും കുട്ടികളുടെയും അവകാശങ്ങളില്‍ പരിഷ്കാരങ്ങളുമായി യുഎഇ
റിയാദ് : റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം (റിംഫ്) ‘ആരോഗ്യം: മനസ്സ്,ശരീരം,സമൂഹം’ ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്ന പരിശീലന പരിപാടി ഇന്ന് വൈകീട്ട് 6.30ന് ബത്ഹ എക്സിര്‍ പോളിക്ലിനിക്കിന് സമീപം നൂര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. അല്‍ റയാന് പോളിക്ലിനിക് എംഡി മുഷ്താഖ് മുഹമ്മദലി ഉദ്ഘാടനം ചെയ്യും.
10 മിനുട്ട് ദൈര്‍ഘ്യമുളള നാലു സെഷനുകളായാണ്ണ് പരിപാടി. അല്‍ റയാന് ഇന്റര്‍നാഷണല്‍ ക്ലിനക് ഇന്റേണിസ്റ്റ് ഡോ.തസ്്ലീം ആരിഫ്,സൈക്കോളജിസ്റ്റും ലൈഫ് കോച്ചുമായ സുഷ്മ ഷാന്‍ എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും. ഫിറ്റ്നസ് കോച്ച് ഷാനവാസ് ഹാരിസ് ദൈനംദിന ജീവിതത്തില്‍ ശീലമാക്കേണ്ട ലളിത വ്യായാമങ്ങളില്‍ പരിശീലനം നല്‍കും. പോഷക സമൃദ്ധമായ സലാഡ് വേഗം തയ്യാറാക്കുന്ന രീതി ഷാദിയ ഷാജഹാന് അവതരിപ്പിക്കും. സലാഡ് വിതരണം,തിരഞ്ഞെടുക്കുന്നവര്‍ക്ക് ഹെല്‍ത്ത് ക്ലബ് അംഗത്വം സമ്മാനം എന്നിവയും ലഭിക്കും. സംശയ നിവാരണത്തിനും അവസരം ഉണ്ടാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു