മാതാവിന്റെയും കുട്ടികളുടെയും അവകാശങ്ങളില്‍ പരിഷ്കാരങ്ങളുമായി യുഎഇ
അബുദാബി : ഒരുകാലത്ത് മലയാളികള്‍ കുത്തകയാക്കി വെച്ചിരുന്ന വിവിധ തൊഴില്‍ മേഖലകളില്‍ നിന്ന് മലയാളികള്‍ മെല്ലെ പടിയിറങ്ങുന്നു. സ്വദേശി വീടുകളിലെ ഡ്രൈവര്‍,പാചകക്കാരന്,സ്വകാര്യ-ടാക്സി ഡ്രൈവര്‍മാര്‍,കെട്ടിടങ്ങളിലെ വാച്ച്മാന്,റസ്റ്റാറന്റ്-കഫ്ത്തീരിയ,ഗ്രോസറി,ഓഫീസ് ബോയ് തുടങ്ങിയ ജോലികളില്‍നിന്നാണ് മലയാളികള്‍ വിടവാങ്ങന്നത്. പ്രവാസത്തിന്റെ ആദ്യകാലംതൊട്ട് അടുത്തകാലം വരെ മലയാളികളുടെ പ്രധാന തൊഴിലിടവും കുത്തകയുമായിരുന്ന ഈ തൊഴിലുകള്‍ ഉപേക്ഷിച്ച് ഉയര്‍ന്ന ജോലിയില്‍ പ്രവേശിക്കാനുള്ള മലയാളികളുടെ തീവ്രശ്രമം ഫലംകണ്ടതോടെയാണ് പഴയ തൊഴില്‍ മേഖല മലയാളിക്ക് അന്യമായത്. വിദ്യാഭ്യാസരംഗത്ത് കൈവരിച്ച നേട്ടമാണ് ഉയരങ്ങള്‍ എത്തിപ്പിടിക്കാന്‍ മലയാളികളെ പ്രാപ്തരാക്കിയത്.
പ്രവാസത്തിന്റെ ആദ്യതലമുറയും രണ്ടാം തലമുറയും ചെറിയ ജോലികളിലാണ് ആശ്വാസം കണ്ടതെങ്കില്‍ മൂന്നാം തലമുറ തങ്ങളുടെ തൊഴില്‍മേഖല യില്‍ പുതിയ മാനം കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ കാല്‍നുറ്റാണ്ടുകാലമായി വിദ്യാഭ്യാസ രംഗത്തുണ്ടായ വിപ്ലവകരമായ മാറ്റങ്ങളാണ് തൊഴില്‍ മേഖലകളിലും പരിഷ്കാരങ്ങളുണ്ടായത്. അറബി വീടുകളിലെ ജോലികളില്‍ പുതുതായി മലയാളികള്‍ എത്തുന്നത് തീരെ കുറഞ്ഞിരിക്കുന്നു. ഒരുകാലത്ത് സ്വദേശികളുടെ വിശ്വസ്തരായി ദീര്‍ഘകാലം സാധാരണക്കാരുടെ മുതല്‍ ഉന്നതരുടെ വരെ വീടുകളില്‍ മ ലയാളി സാന്നധ്യം കൂടുതലായിരുന്നു. എന്നാല്‍ കുറച്ചു കാലമായി അറബി വീടുകളിലെ ജോലിയില്‍ അധികമാരും താല്പര്യം കാണിക്കുന്നില്ല. അറബികളോടൊപ്പമുള്ള സഹവാസവും അവരുടെ പ്രീതിയും മലയാളിക്ക് വലിയ അഭിമാനമാണെങ്കിലും വീടുകളിലെ ജോലികളിലേക്ക് പുതുതായി ആരും കടന്നുവരുന്നില്ല. പകരം ഫിലിപ്പെന്‍സ്,ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവരാണ് അറബി വീടുകളിലെ പാചകക്കാരായും വാഹനമോടിക്കുന്നവരായും എത്തുന്നത്. അറബികള്‍ തങ്ങളുടെ കുടുംബത്തെയും കുട്ടികളെയും വിലപിടിപ്പുള്ള കാറുകളില്‍ വിശ്വസ്തതയോടെ പറഞ്ഞയിച്ചിരുന്നത് മലയാളി ഡ്രൈവര്മാരോടൊപ്പമായിരുന്നു. പതിറ്റാണ്ടു കളോളം അറബികളുടെ വിശ്വസ്തരായി കഴിഞ്ഞവര്‍ പ്രായാധിക്യംമൂലം നാട്ടിലേക്ക് തിരിച്ചപ്പോള്‍ പുതുതായി വന്നവരില്‍ മലയാളികള്‍ തീരെ കുറവാണ്. ഇവര്‍ തങ്ങളുടെ മക്കളെ എഞ്ചിനീയറും ഡോക്ടറും മറ്റു ഉന്നത ജോലിക്കാരുമാക്കി മാറ്റിയപ്പോള്‍ പഴയ മേഖല മലയാളിയുടെ ഓര്മകളായിമാറുകയാണ്.
മുന്‍കാലങ്ങളില്‍ വിസയെടുത്ത് വന്നാല്‍ ഉടനെ ഡ്രൈവിങ് പഠിച്ചു ലൈസന്‍സ് എടുത്തു എവിടെയെങ്കിലും ഡ്രൈവറായി ജോലി നോക്കുകയെന്നതായിരുന്നു മലയാളികളുടെ തൊഴില്‍ പ്രതീക്ഷ. എന്നാല്‍ ഇപ്പോള്‍ ഡ്രൈവിങ് പഠിക്കാന്‍ എത്തുന്നരെല്ലാം ഉയര്‍ന്ന ജോലിയുള്ളവരും സ്വന്തം ആവശ്യങ്ങള്‍ക്ക് വാഹനമോടിക്കുകയും ചെയ്യുന്നവരാണെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കു ന്നവര്‍ പറയുന്നു. സ്കൂള്‍ ബുസുകളിലേക്കും പുതുതലമുറ കടന്നുചെല്ലുന്നത് നിലച്ച മട്ടാണ്. 40 വയസ് കഴിഞ്ഞവര്‍ മാത്രമാണ് ഈ രംഗത്ത് ഇപ്പോഴുള്ളത്. മലയാളി റസ്റ്റാറന്റുകളിലെ തൊഴിലുകളും ഇതര ഭാഷക്കാരാണ് ഏറ്റെടുത്തിരിക്കുന്നത്. മലയാളികള്‍ ഈ രംഗത്തേക്ക് വരുന്നത് തീരെ കുറവാണെന്ന് റസ്റ്റാറന്റ് ഉടമകളും പറയുന്നു. ഗ്രോസറികളിലും ഇതുതന്നെയാണ് അവസ്ഥ. പല സ്ഥാപനങ്ങളിലും നാട്ടില്‍നിന്ന് നേരിട്ടുകൊണ്ടുവന്നവരാണ് ജോലിയിലുള്ളത്. ഇവിടെനിന്ന് ആളെ കിട്ടാന്‍ പ്രയാസമായി. 80കളില്‍ മലയാളികളുടെ മറ്റൊരു പ്രധാന തൊഴിലിടമായിരുന്നു ടാക്സി കാറുകള്‍. എന്നാ ല്‍ ഈ മേഖല പൂര്‍ണമായും കൈവിട്ട മട്ടാണ്. എങ്കിലും വന്‍കിട സ്ഥാപനങ്ങളില്‍ ഉന്നത തലങ്ങളിലേക്ക് മലയാളികള്‍ പറിച്ചുനടപ്പെട്ടുവെന്നത് അഭിമാനകരമാണെന്നതില്‍ സംശയമില്ല.