അബ്ദുല്ല ബിന്‍ സായിദിന് സൈപ്രസില്‍ ഊഷ്മള സ്വീകരണം
അബുദാബി : ‘ഓപ്പറേഷന് ചിവല്റസ് നൈറ്റ് 3’ന്റെ ഭാഗമായി ഗസ്സക്കായി യുഎഇ വിദ്യാഭ്യാസ കാമ്പയിന് തുടങ്ങി. ഗസ്സ അഭിമുഖീകരിക്കുന്ന ദുഷ്കരമായ മാനുഷിക സാഹചര്യങ്ങള്‍ക്കിടയില്‍ വിദ്യാര്‍ത്ഥികളെ അവരുടെ വിദ്യാഭ്യാസം തുടരാന്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാമ്പയിന് ആരംഭിച്ചത്. കാമ്പയിനിന്റെ ഭാഗമായി കുട്ടികള്‍ക്ക് സ്കൂള്‍ ബാഗുകളും വിദ്യാഭ്യാസ സാമഗ്രികളും യുഎഇ എത്തിച്ചുനല്‍കും.
നോട്ട്ബുക്കുകള്‍,പേനകള്‍,സ്റ്റേഷനറി സാധനങ്ങള്‍,സ്കൂളിലേക്ക് ആവശ്യമായ മറ്റു വസ്തുക്കള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് ഗസ്സയില്‍ സ്കൂള്‍ കിറ്റ് വിതരണം ചെയ്യുക. വിദ്യാഭ്യാസ പ്രക്രിയയെ പിന്തുണയ്ക്കുന്നതിനും പഠനം തുടരാന്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇവ ഘട്ടംഘട്ടമായി ഗസ്സയിലേക്ക് അയക്കും.
എമിറേറ്റ്സ് റെഡ് ക്രസന്റ് (ഇആര്‍സി),സായിദ് ചാരിറ്റബിള്‍ ആന്റ് ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്,ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് ഫൗണ്ടേഷന്,ഷാര്‍ജ ചാരിറ്റി ഇന്റര്‍നാഷണല്‍ എന്നിവയുടെ സഹകരണത്തോടെയാണ് കാമ്പയിന്.