മാതാവിന്റെയും കുട്ടികളുടെയും അവകാശങ്ങളില്‍ പരിഷ്കാരങ്ങളുമായി യുഎഇ
അബുദാബി : യുഎഇയില്‍ വിവാഹത്തിനുള്ള നിയമപരമായ പ്രായം 18 വയസായി നിജപ്പെടുത്തുകയും വിവാഹത്തിനുള്ള രക്ഷാകര്‍തൃത്വം കോടതിയിലേക്ക് മാറ്റുന്നതിനുള്ള നിയമം പാസാക്കുകയും ചെയ്തു. ഇന്നലെ ഗവണ്മെന്റ് പുറത്തിറക്കിയ പുതിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കുടുംബ സ്ഥിരതയും സമൂഹ ഐക്യവും ശക്തമാക്കാനും കുടുംബാംഗങ്ങളുടെ അവകാശ സംരക്ഷണം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് നിയമപരിഷ്കാരം. പങ്കാളി മയക്കുമരുന്ന്,സൈക്കോ ആക്റ്റീവ് ലഹരി വസ്തുക്കള്‍ അല്ലെങ്കില്‍ മദ്യം എന്നിവക്ക് അടിമയാണെങ്കില്‍ വിവാഹമോചനം അഭ്യര്‍ത്ഥിക്കാന്‍ പുതിയ നിയമം പങ്കാളിയെ അനുവദിക്കുന്നുണ്ട്.