
ഭക്ഷണം കളയല്ലേ…’നിഅ്മ’ നിങ്ങളെ കാത്തിരിക്കുന്നു
ഷാര്‍ജ : പ്രവാസികളുടെ യാത്ര സംബന്ധിച്ചുള്ള വിവരങ്ങള്‍ കാലെകൂട്ടി കസ്റ്റംസിനെ അറിയിക്കണമെന്ന പുതിയ കേന്ദ്രനിയമം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് കേന്ദ്രമന്ത്രി എസ്.ജയശങ്കറിന് നിവേദനം നല്കി. ഭുവനേശ്വറില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തില്‍ വെച്ചാണ് ഐഎഎസ് പ്രസിഡന്റ് നിസാര്‍ തളങ്കര പ്രവാസികളുടെ ആശങ്ക കേന്ദ്രമന്ത്രിയെ ധരിപ്പിച്ചത്. പുതിയ നിയമം പ്രവാസികള്‍ക്കുണ്ടാക്കുന്ന പ്രയാസങ്ങള്‍ മന്ത്രിയോട് വിശദീകരിച്ചു.
അസോസിയേഷന് ഉന്നയിക്കുന്ന ആശങ്കകള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്നു നിസാര്‍ തളങ്കരയുടെ നേതൃത്വത്തിലുള്ള മാനജിങ് കമ്മിറ്റിക്ക് കേന്ദ്രമന്ത്രി ജയശങ്കര്‍ ഉറപ്പുനല്‍കി. വിദേശ യാത്രയുമായി ബന്ധപ്പെട്ട പുതിയ നിയമം ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരികയാണ്. ഇന്ത്യയിലേക്കും പുറത്തേക്കും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നടത്തുന്ന എല്ലാ എയര്ലൈനുകള്ക്കുമാണ് പുതിയ യാത്രാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിദേശ യാത്രക്കാരുടെ വിശദ വിവരങ്ങള്‍ രാജ്യത്തെ കസ്റ്റംസ് അധികാരികളുമായി പങ്കുവെക്കണമെന്നാണ് പുതിയ നിയമം.
2025 ഏപ്രില്‍ മുതലാണ് നിയമം നടപ്പിലാക്കുന്നത്. പുതിയ നിയമം നടപ്പാക്കുന്നതില്‍ അപാകത കണ്ടെത്തിയാല്‍ വിമാനക്കമ്പനികള്‍ക്ക് 25,000 മുതല്‍ 50,000 രൂപ വരെ പിഴ ഈടാക്കുമെന്നും പറയുന്നുണ്ട്. യാത്രക്കാരുടെ പൂര്‍ണ വിവരങ്ങള്‍ കസ്റ്റംസിന് കൈമാറണമെന്നാണ് നിര്‍ദേശം. പുതിയ നിയമത്തെക്കുറിച്ച് നിരവധി പ്രവാസി സംഘടനകള്‍ ആശങ്കകള്‍ പങ്കുവെക്കുന്നുണ്ട്. ഇന്നും നാളെയും മറ്റന്നാളുമാണ് പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ഭുവനേശ്വറില്‍ നടക്കുന്നത്.