അല്‍ഐനില്‍ പൊലീസിന്റെ സുരക്ഷാ ബോധവത്കരണം
കുവൈത്ത് സിറ്റി : കഴിഞ്ഞ വര്‍ഷം 35,000ത്തോളം നിയമവിരുദ്ധ കുടിയേറ്റക്കാരെ നാടുകടത്തിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുടിയേറ്റ നിയമം കര്‍ശനമായി നടപ്പാക്കുന്ന മന്ത്രാലയത്തിന്റെ നടപടിയുടെ ഭാഗമായി വ്യാപക പരിശോധനകളാണ് രാജ്യത്തുടനീളം നടന്നത്. സംശയാസ്പദമായ കെട്ടിടങ്ങള്‍ ഉള്‍പ്പെടെ പരിശോധനക്ക് വിധേയമാക്കി. വിദേശികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ വാഹന പരിശോധന,തെരുവ് പരിശോധന എന്നിവ നടത്തി. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള കുവൈത്ത് ഉപപ്രധാനമന്ത്രി ശൈഖ് ഫഹദ് യൂസുഫ് അല്‍ സബാഹ് മിക്കയിടങ്ങളിലും പരിശോധനക്ക് നേരിട്ടെത്തി നേതൃത്വം നല്‍കിയിരുന്നു.
തടവിലാക്കപ്പെട്ട പ്രവാസികളുടെ നാടുകടത്തല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ നാടുകടത്തല്‍ വകുപ്പ് നടപടിക്രമങ്ങള്‍ ലഘൂകരിച്ചിട്ടുണ്ട്. കസ്റ്റഡിയില്‍ കഴിയുന്ന കുടിയേറ്റ നിയമലംഘകരായ തടവുകാരോട് മാന്യമായി പെരുമാറുന്നുവെന്ന് ഉറപ്പാക്കുന്ന എല്ലാവിധ മാനുഷിക പരിഗണനകളും ആഭ്യന്തര വകുപ്പ് നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ ഉറപ്പാക്കിയിട്ടുണ്ട്. 2024 ജൂണ്‍ 30ന് അവസാനിച്ച പൊതുമാപ്പിന് ഏറ്റവും ലളിതമായ വ്യവസ്ഥകളായിരുന്നു ഏര്‍പ്പെടുത്തിയിരുന്നത്. സാധുവായ പാസ്പോര്‍ട്ടുള്ള കുടിയേറ്റ നിയമ ലംഘകരായ വിദേശികള്‍ക്ക് നിയമനടപടികള്‍ കൂടാതെ വിമാന ടിക്കറ്റെടുത്തു നാട്ടിലേക്ക് പോകാന്‍ പൊതുമാപ്പ് വ്യവസ്ഥകള്‍ അനുവദിച്ചിരുന്നു. എന്നാല്‍ നല്ലൊരു ശതമാനം പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തിയിട്ടില്ലെന്നാണ് കണക്ക്. 2024 മാര്‍ച്ച് 17 മുതല്‍ ജൂ ണ് 30 വരെയായിരുന്നു പൊതുമാപ്പ് കാലാവധി. കുവൈത്തില്‍ 1.5 ലക്ഷം നിയമ വിരുദ്ധ കുടിയേറ്റക്കാരുണ്ടെന്നാണ് അനൗേദ്യാഗിക കണക്ക്.
പൊതുമാപ്പ് കാലാവധി അവസാനിച്ചതോടെ ആഭ്യന്തര വകുപ്പ് പരിശോധന കടുപ്പിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം വിവിധ സുരക്ഷാ വകുപ്പുകള്‍ മുഖേന കുടിയേറ്റ നിയമം ലംഘിക്കുന്നവരെ പിടികൂടാന്‍ ലക്ഷ്യമിട്ടുള്ള കാമ്പെയിനുകള്‍ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. നിയമലംഘകരെ പിടികൂടി നിയമാനുസൃതമായ നാടുകടത്തല്‍ പ്രക്രിയ സുഗമമാക്കുന്നതിന് പരിശോധനകള്‍ വ്യാപകമാക്കുമെന്നും വിദേശികളുടെ കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധ ഉള്‍പ്പെടെ ഇതിന്റെ ഭാഗമായി ഉണ്ടാകുമെന്നും ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.