ഫലസ്തീനില്‍ വെടിനിര്‍ത്തണം: യുഎഇ
അബുദാബി : കെഎംസിസി അഴീക്കോട് മണ്ഡലം കമ്മിറ്റി മുസ്ലിംലീഗ് അഴീക്കോട് മണ്ഡലം സെക്രട്ടറി വാസില്‍ ചാലാടിനു സ്വീകരണവും കെഎംസിസി കെയര്‍ വന്‍ വിജയമാക്കുന്നതിനു വേണ്ടി പ്രവര്‍ത്തിച്ച മണ്ഡലം,പഞ്ചായത്ത്തല കോര്‍ഡിനേറ്റര്‍മാര്‍ക്ക് അനുമോദനവും സംഘടിപ്പിച്ചു. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന പരിപാടിയില്‍ വളപ്പട്ടണത്ത് യാഥാര്‍ത്ഥ്യമാക്കുന്ന മുസ്്ലിംലീഗ് മണ്ഡലം കമ്മിറ്റിയുടെ ആസ്ഥാന മന്ദിരം നിര്‍മാണത്തിലേക്കുള്ള മണ്ഡലം കെഎംസിസിയുടെ ആദ്യഘട്ട സഹായം മുസ്്ലിംലീഗ് മണ്ഡലം സെക്രട്ടറി ടിപി വാസിലിന് കൈമാറി.
വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെയും മുന്നണിയുടെയും വിജയത്തിനാവശ്യമായ മുന്നൊരുക്കങ്ങള്‍ ആരംഭിക്കുന്നതിന് പദ്ധതികള്‍ ആവിഷ്കരിച്ചു.
മണ്ഡലം പ്രസിഡന്റ് സകീര്‍ കൈപ്രം അധ്യക്ഷനായി. കെഎംസിസി കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആഷിഖ് കെഎം ഉദ്ഘാടനം ചെയ്തു. കെയര്‍ കോര്‍ഡിനേറ്റര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ടിപി വാസില്‍ ചാലാട് നിര്‍വഹിച്ചു. വാസില്‍ ചാലാടിനുള്ള മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം അബുദാബി കെഎംസിസി സംസ്ഥാന സെക്രട്ടറി ഇ.ടി മുഹമ്മദ് സുനീര്‍ സമര്‍പിച്ചു.
സജീര്‍ എംകെപി,അബ്ദുല്ല എംവി,സിബി റാസിഖ്,സുഹൈല്‍ കല്ലയ്ക്കല്‍,ജാസിബ് അലവില്‍,അഫ്സല് ടിപി,ലത്തീഫ് മാങ്കടവ്,ഇബ്രാഹീം വളപട്ടണം,റിയാസ് നാറാത്ത്,അസ്ലം തളാപ്പ്,മുഹമ്മദ് ഫാറൂഖ്,ഹാഷിം വളപട്ടണം,സാദത്ത് വളപട്ടണം പ്രസംഗിച്ചു. സവാദ് നാറാത്ത് സ്വാഗതവും ശകീര്‍ മുണ്ടോന്‍ നന്ദിയും പറഞ്ഞു.