ഫലസ്തീനില്‍ വെടിനിര്‍ത്തണം: യുഎഇ
ദുബൈ : വ്യക്തികള്‍ക്ക് ഡ്രോണുകള്‍ പറത്തുന്നതിനുള്ള നിരോധനം ആഭ്യന്തര മന്ത്രാലയം ഭാഗികമായി പിന്‍വലിച്ചു. വ്യക്തികള്‍ക്ക് ചൊവ്വാഴ്ച മുതല്‍ ഡ്രോണുകള്‍ ഉപയോഗിക്കാനുള്ള അനുമതിയുണ്ട്. പൊതു സമൂഹത്തിനും വ്യോമയാന മേഖലക്കും തടസ്സമില്ലാത്ത വിധത്തില്‍ പൊതു സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ നിബന്ധനകള്‍ക്ക് വിധേയമായിരിക്കണമെന്ന് അതോറിറ്റി വ്യക്തമാക്കി. കൂടാതെ, നാഷണല്‍ അതോറിറ്റി ഫോര്‍ എമര്‍ജന്‍സി, ക്രൈസിസ്, ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഡ്രോണ്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് ഒരു ഏകീകൃത ദേശീയ പ്ലാറ്റ്ഫോം അവതരിപ്പിച്ചിട്ടുണ്ട്. വ്യക്തികള്‍ക്കുള്ള നിരോധനം സോപാധികമായി പിന്‍വലിച്ചതോടെ ഡ്രോണുകളുടെ ഉപയോഗത്തിന് മേല്‍നോട്ടം വഹിക്കാന്‍ ഈ പ്ലാറ്റ്ഫോം സഹായിക്കും. ഡ്രോണുകളുടെ ഉപയോഗത്തിനുള്ള വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ആവശ്യകതകളും യുഎഇ ഡ്രോണ്‍സ് ആപ്പിലൂടെയും drones.gov.ae എന്ന ഔദ്യോഗിക സര്‍ക്കാര്‍ വെബ്സൈറ്റിലൂടെയും ലഭ്യമാണ്. നവീകരണത്തിലും സാങ്കേതിക പുരോഗതിയിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, ജീവിതനിലവാരം ഉയര്‍ത്തുന്നതിനും രാജ്യത്തിന്റെ ‘ഞങ്ങള്‍ യുഎഇ 2031’ എന്ന യുഎഇയുടെ വിശാലമായ കാഴ്ചപ്പാടിന്റെ ഭാഗമാണ് ഈ സംരംഭം. 2024 നവംബര്‍ 25ന് ആരംഭിച്ച ഘട്ടം ഘട്ടമായാണ് ഡ്രോണ്‍ ഉപയോഗ നിരോധനം ഭാഗികമായി പിന്‍വലിക്കുന്നത്. അബുദാബി പോലീസ് കോളേജില്‍ നാഷണല്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി, ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി എന്നിവയുടെ ഉദ്യോഗസ്ഥര്‍ സഹകരിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യമറിയിച്ചത്.