ഡോ.താരീഖ് അഹമ്മദ് മുഹമ്മദ് അല്‍ ആമിരി യുഎഇ എയ്ഡ് ഏജന്‍സി ചെയര്മാന്
മസ്കത്ത് : എസ്കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റിയുടെ 15ാമത് എഡിഷന് സര്‍ഗലയത്തിന്റെ ഭാഗമായി ഒമാന്‍ നാഷണല്‍ കമ്മിറ്റിയുടെ കീഴില്‍ മേഖലാതല ഇസ്്ലാമിക കലാ സാഹിത്യ മല്‍സരങ്ങള്‍ സമാപിച്ചു. 22 ഇനങ്ങളിലായി നാനൂറോളം മത്സരാര്‍ത്ഥികള്‍ നാലു മേഖലകളിലായി പന്ത്രണ്ട് വേദികളില്‍ മാറ്റുരച്ചു. ആസിമ മേഖലയില്‍ ബൗഷര്‍ ഏരിയ ഒന്നാം സ്ഥാനവും മത്ര,റൂവി ഏരിയകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനവും നേടി. വസതിയ്യ മേഖലയില്‍ ബര്‍ക ഏരിയക്കാണ് കിരീടം. മബേല രണ്ടും അല്‍ ഹൈല്‍ മൂന്നും സ്ഥാനങ്ങള്‍ നേടി. ശര്‍ഖിയ്യ മേഖലയില്‍ ഇബ്ര ഏരിയ ഒന്നാം നേടിയപ്പോള്‍ സൂര്,സിനാവ് ഏരിയകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ബാതിന മേഖലയില്‍ സോഹാര്‍ ഏരിയ ഒന്നാം സ്ഥാനം നേടി. ഷിനാസ്,സഹം എന്നീ ഏരിയകള്‍ക്കാണ് രണ്ടും മൂന്നും സ്ഥാനം സ്ഥാനങ്ങള്‍. എസ്കെഎസ്എസ്എഫ് ഒമാന്‍ നാഷണല്‍ സര്‍ഗലയം ഗ്രാന്റ് ഫിലാനെ 10ന് സൂറില്‍ അരങ്ങേറും. 19 മത്സര ഇനങ്ങളിലായി മേഖലാ സര്‍ഗലയത്തിലെ ഒന്നും രണ്ടും സ്ഥാനങ്ങള്‍ ലഭിച്ച മത്സരാര്‍ത്ഥികള്‍ മൂന്ന് വേദികളിലായി മാറ്റുരക്കും. അല്‍ ഫവാരിസ് ഹാളാണ് പ്രധാന വേദി. ഒമാനിലെ ഏറ്റവും വലിയ ഇസ്്ലാമിക കലാസാഹിത്യ മേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഒമാന്‍ എസ്കെഎസ്എസ്എഫ് നാഷണല്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.