മഹാമാരി കാലത്തെ പോരാളികളെ യുഎഇ ആദരിക്കുന്നു : കോവിഡ് ഹീറോസ് ഫെസ്റ്റിവല്‍ തുടക്കം ഫുജൈറ ഓപ്പണ്‍ ബീച്ചില്‍
മസ്കത്ത് : കെഎംസിസി പേരാവൂര്‍ മണ്ഡലം കമ്മിറ്റി നിര്‍ധന രോഗിക്ക് ചികിത്സാധന സഹായം നല്കി. ചടങ്ങ് മണ്ഡലം മുസ്്ലിംലീഗ് പ്രസിഡന്റ് എംഎം മജീദ് ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ജില്ലാ വര്‍ക്കിങ് കമ്മിറ്റിയംഗം അരിപ്പയില്‍ മുഹമ്മദ് ഹാജി അധ്യക്ഷനായി. മണ്ഡലം കെഎംസിസി ജനറല്‍ സെക്രട്ടറി അഫ്സല് വിളക്കോട് സക്കരിയ ബാണത്തും കണ്ടിക്ക് ധനസഹായം കൈമാറി.
മണ്ഡലം ജനറല്‍ സെക്രട്ടറി ഒമ്പാന്‍ ഹംസ,മൊയ്തീന് ചാത്തോത്ത്,നിസാര്‍ പുന്നാട്,ഷിറാസ് വളോര,തറാല് ഹംസഹാജി,കെഎം അബ്ദുല്ല,സലാം പാണംബ്രോന്‍,സികെ ഷംസീര്‍,സിപി ഷഫീഖ്,കെസി ഷബീര്‍,ശമല്‍ വമ്പന്‍,എസ്കെ അബ്ദുല്‍ അസീസ്,സജീര്‍ യാക്കൂബ് പങ്കെടുത്തു.