മാതാവിന്റെയും കുട്ടികളുടെയും അവകാശങ്ങളില്‍ പരിഷ്കാരങ്ങളുമായി യുഎഇ
ദുബൈ : ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്തെന്നും ആരോഗ്യകരമായ യുവത്വമാണ് സമൂഹത്തിന്റെ നട്ടെല്ലെന്നും ആരോഗ്യപൂര്‍ണമായ ജീവിതം വളര്‍ത്തിയെടുക്കാന്‍ കെഎംസിസി അടക്കമുള്ള പ്രവാസി സംഘടനകള്‍ ബോധവത്കരണം നടത്തണമെന്നും എകെഎം അഷറഫ് എംഎല്‍എ പറഞ്ഞു. ദുബൈ കെഎംസിസി കാസര്‍ക്കോട് ജില്ലാ കമ്മിറ്റിയുടെ മോര്‍ണിങ് ടോകില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു. അനിയന്ത്രിതമായ ഭക്ഷണരീതകളും വ്യായാമ രഹിതമായ ദൈനംദിന ചര്യകളും രോഗാതുരമായ സമൂഹത്തെയാണ് സൃഷ്ടിക്കുന്നതെന്നും കടിഞ്ഞാണില്ലാത്ത ജീവിത ശൈലികളും മാനസിക സംഘര്‍ഷങ്ങളും പ്രവാസികളടക്കമുള്ള ഒരു വിഭാഗത്തെ അകാലവാര്ധക്യത്തിലേക്ക് നയിക്കുകയണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അബുഹൈല്‍ കെഎംസിസി ആസ്ഥാനത്ത് നടന്ന
മോര്‍ണിങ് ടോകില്‍ ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷനായി. ആക്ടിങ് ജനറല്‍ സെക്രട്ടറി ആസിഫ് ഹൊസങ്കടി സ്വാഗതം പറഞ്ഞു. ഉംറ കഴിഞ്ഞു തിരിച്ചെത്തിയ ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ് ടിആറിന് സ്വീകരണം നല്കി. ജില്ലാ കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി വിവിധ സബ് കമ്മിറ്റികള്‍ രൂപീകരിച്ചു. ഉപദേശക സമിതി അംഗങ്ങളായി എംഎ മുഹമ്മദ്കുഞ്ഞി,ടികെസി അബ്ദുല്‍ഖാദര്‍ ഹാജി,ഇബി അഹമ്മദ് ചെടയ്കല്‍, റഷീദ് ഹാജി കല്ലിങ്കാല്‍,മഹ്മൂദ് ഹാജി പൈവളിഗെ,സലീം ചേരങ്കൈ,അയ്യൂബ് ഉറുമി എന്നിവരെ തിരഞ്ഞെടുത്തു.
സബ് കമ്മിറ്റി ഭാരവാഹികളായി വിദ്യാഭ്യാസം ആന്റ് കരിയര്വിങ്-സലാം തട്ടാനിച്ചേരി(ചെയര്മാന്),സൈഫുദ്ദീന് മൊഗ്രാ ല്‍(ജന.കണ്‍വീനര്‍),ഹെല്‍ത്ത് ആന്റ് ഫിറ്റ്നസ്-സിഎച്ച് നൂറുദ്ദീന്‍(ചെയര്മാന്),റാഷിദ് പടന്ന(ജന.കണ്‍വീനര്‍),സാമുഹ്യ സുരക്ഷ-ഇസ്മായീല്‍ നാലാം വാതുക്കല്(ചെയര്മാന്), ഫൈസല്‍ പട്ടേല്‍(ജന.കണ്‍വീനര്‍), ഡിസീസ്ഡ് കെയര്‍-സുബൈര്‍ അബ്ദുല്ല(ചെയര്മാന്),ഇബ്രാഹിം ബേരിക്കെ(ജന.കണ്‍വീനര്‍),സ്പോര്‍ട്സ്-റഫീഖ് പടന്ന (ചെയര്മാന്),റഫീഖ് മാങ്ങാട് (ജന.കണ്‍വീനര്‍),ബിസിനസ് ആന്റ് ഫിനാന്‍ഷ്യല്‍-ഹനീഫ് ബാവനഗര്‍(ചെയര്മാന്),ബഷീര്‍ സിഎ (ജന.കണ്‍വീനര്‍),മതകാര്യം-അബ്ബാസ് കെപി(ചെയര്മാന്),ബഷീര്‍ പാറപ്പള്ളി(ജന.കണ്‍വീനര്‍),റിലീഫ്-ഹസൈനാര്‍ ബീജന്തടുക്ക(ചെയര്മാന്),മൊയ്തീന് ബാവ(ജന.കണ്‍വീനര്‍),പ്രഫഷണല്‍-സുനീര്‍ പിപി(ചെയര്മാന്),അഷ്കര്‍ ചൂരി(ജന.കണ്‍വീനര്‍),കൈന്ഡ്നസ്-ഫൈസല്‍ മുഹ്സിന്(ചെയര്മാന്),റഫീഖ് എസി(ജന.കണ്‍വീനര്‍),മീഡിയ-പിഡി നൂറുദ്ദീന്‍(ചെയര്മാന്),റഫീഖ് കാടങ്കോട്(ജന.കണ്‍വീനര്‍),ലീഗല്‍ സെല്‍-അഷറഫ് ബായര്‍(ചെയര്മാന്),എജി റഹ്മാന്(ജന.കണ്‍വീനര്‍), സര്‍ഗധാര-സുബൈര്കുബണൂര്(ചെയര്മാന്),ഖാലിദ് പാലക്കി (ജന.കണ്‍വീനര്‍),ഹാപ്പിനസ്-സിദ്ദീഖ് ചൗക്കി (ചെയര്മാന്),ഹനീഫ് കട്ടക്കാല്‍(ജന.കണ്‍വീനര്‍),ലൈയ്ഷര് ആന്റ് ഇവന്റ്-ആസിഫ് ഹൊസങ്കടി (ചെയര്മാന്),അഷറഫ് ബച്ചന്(ജന.കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു. ജില്ലാ ഭാരവഹികളായ സിഎച്ച് നൂറുദ്ദീന്‍,ഇസ്മയില്‍ നാലാംവാതുക്കല്,സുബൈര്‍ അബ്ദുല്ല,ഹനീഫ് ബാവനഗര്‍,ഹസൈനാര്‍ ബീജന്തടുക്ക,മൊയ്തീന് ബാവ,ഫൈസല്‍ മുഹ്സിന്,പിഡി നൂറുദ്ദീന്‍,സുബൈര്‍ കുബണൂര്‍,അഷറഫ് ബായാര്‍, പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ഹനീഫ് ടിആര്‍ നന്ദി പറഞ്ഞു.