ഗസ്സയിലെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ യുഎഇ സ്വാഗതം ചെയ്തു
ദുബൈ : 2024ല്‍ 10 ലക്ഷം വിമാന സര്‍വീസുകള്‍ നടത്തി വ്യോമയാന മേഖലയില്‍ യുഎഇക്ക് റെക്കോര്‍ഡ് നേട്ടം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വ്യോമഗതാഗതരംഗം 10.3 ശതമാനം വളര്‍ച്ച കൈവരിച്ചതായി ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി. ഡിസംബര്‍ 22ന് ഷാങ്ഹായില്‍നിന്ന് ദുബൈയിലേക്കു പറന്ന എമിറേറ്റ്സ് എയര്‍ലൈനിന്റെ 305 വിമാനമാണ് 10 ലക്ഷം തികച്ചത്. കഴിഞ്ഞരണ്ടുവര്‍ഷത്തിനിടെ വ്യോമഗതാഗതത്തില്‍ 20 ശതമാനത്തിലേറെ വളര്‍ച്ചയാണുണ്ടായത്. ആഗോളതലത്തില്‍ ഏറ്റവുമുയര്‍ന്ന നിരക്കാണിത്. കൂടുതല്‍ വിപുലമായ അടിസ്ഥാനസൗകര്യങ്ങളുടെയും വൈദഗ്ധ്യമുള്ള തൊഴിലാളികളുടെയും അത്യാധുനിക സാങ്കേതികവിദ്യകളുടെയും പിന്തുണയോടെ വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ വിമാനസര്‍വീസുകള്‍ കൈകാര്യംചെയ്യാന്‍ യുഎഇ സജ്ജമാണെന്നും അധികൃതര്‍ വ്യക്തമാക്കി. കോവിഡിനുശേഷം കൂടുതല്‍ പദ്ധതികള്‍ ചേര്‍ന്നാണ് വ്യോമയാനമേഖല വന്‍ നേട്ടമുണ്ടാക്കിയത്. അതേസമയം, 2030ഓടെ ഏകദേശം 24,000 നേരിട്ടുള്ള പുതിയതൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് എമിറേറ്റ്സ്,ദുബൈ എയര്‍പോര്‍ട്ട്സ്,മറ്റ് വ്യോമയാന മേഖലാ സ്ഥാപനങ്ങള്‍ എന്നിവര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലുണ്ട്. തുറക്കാനിരിക്കുന്ന ദുബൈ വേള്‍ഡ് സെന്‍ട്രല്‍ അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം പൂര്‍ണ പ്രവര്‍ത്തന ശേഷിയിലെത്തുമ്പോള്‍ ലോകത്തിലെ ഏറ്റവുംവലിയ വിമാനത്താവളമാകുമെന്നാണ് കണക്കുകൂട്ടല്‍.