ഫലസ്തീനില്‍ വെടിനിര്‍ത്തണം: യുഎഇ
ഷാര്‍ജ : ഷാര്‍ജ അറബിക് കാവ്യോത്സവത്തിന്റെ 21ാമത് എഡിഷന് സുപ്രീം കൗ ണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. ജനുവരി 12 വരെ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന ഫെസ്റ്റിവലില്‍ അറബ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 70ലധികം കവികളും നിരൂപകരും മാധ്യമ പ്രവര്‍ത്തകരും ഒത്തുചേരുന്നു. ഷാര്‍ജ കള്‍ച്ചറല്‍ പാലസിലാണ് പരിപാടികള്‍ ആരംഭിച്ചത്.
അറബിക് ഹൗസ് ഓഫ് പോയട്രിയുടെ നേട്ടങ്ങളും വൈവിധ്യമാര്‍ന്ന പ്രസിദ്ധീകരണങ്ങളും എടുത്തുകാണിച്ചുകൊണ്ട് ‘പത്ത് വര്‍ഷത്തെ ഗിവിങ്്: ദി ഹൗസ് ഓഫ് പോയട്രി’ എന്ന പേരില്‍ വീഡിയോ അവതരണത്തോടെയാണ് ഉദ്ഘാടന ചടങ്ങ് ആരംഭിച്ചത്. ഇമാറാത്തി കവി തലാല്‍ അല്‍ജുനൈബി, സിറിയന്‍ കവി ഹുസൈന് അല്‍ അബ്ദുല്ല, ഒമാനി കവി തലാല്‍ അല്‍ സാല്‍തി എന്നിവരുടെ കവിതാ വായനയും ഉണ്ടായിരുന്നു. അറബി കവിതയ്ക്കും സംസ്കാരത്തിനും വേണ്ടി സമര്‍പ്പിച്ച ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷത്തിന്റെ തുടക്കമായിരുന്നു. ഷാര്‍ജ അറബിക് കവിതാ അവാര്‍ഡിന്റെ പതിമൂന്നാം പതിപ്പ് ജേതാക്കളെ ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ആദരിച്ചു. സര്‍ഗ്ഗാത്മക മേഖലയില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കുകയും അവരുടെ അസാധാരണമായ കൃതികളാല്‍ അറബി സാഹിത്യ പൈതൃകത്തെ സമ്പന്നമാക്കുകയും ചെയ്ത കവികളെ ഈ അഭിമാനകരമായ അംഗീകാരം ഉയര്‍ത്തിക്കാട്ടുന്നു. ഇമാറാത്തി കവി തലാല്‍ അല്‍ ജുനൈബിയും സിറിയന്‍ കവി ഹുസൈന് അല്‍ അബ്ദുല്ലയുമാണ് ഈ വര്‍ഷത്തെ പുരസ്കാരത്തിന് അര്‍ഹരായത്. അറബി കവിതാ നിരൂപണത്തിനുള്ള ഷാര്‍ജ അവാര്‍ഡിന്റെ നാലാമത് എഡിഷന് ജേതാക്കള്‍ക്കും ശൈഖ് സുല്‍ത്താന്‍ സമ്മാനിച്ചു. ടുണീഷ്യയില്‍ നിന്നുള്ള ഫാത്തി ബെന്‍ ബെല്‍ ഖാസിം നസ്രിക്ക് സമകാലീന അറബി കവിതകളിലെ ആത്മകഥകളെക്കുറിച്ചുള്ള ഗവേഷണത്തിന് ഒന്നാം സ്ഥാനം ലഭിച്ചു. ഇറാഖില്‍ നിന്നുള്ള ഡോ. അഹമ്മദ് ജറല്ല യാസിന് സമകാലീന അറബി കവിതയിലെ സാഹിത്യ വിഭാഗങ്ങളുടെ ഇന്റര്പ്ലേയെക്കുറിച്ചുള്ള ഗവേഷണത്തിന് രണ്ടാം സ്ഥാനം നേടി. മൊറോക്കോയിലെ ഇബ്രാഹിം അല്ക്രാവി, ദി പൊയറ്റിക്സ് ഓഫ് ക്രോസ്ജെനര് ടെക്സ്റ്റ്സ്: ഫൗണ്ടേഷണല്‍ കണ്‍സേണ്‍സ് ടു ബൗണ്ടറി ക്വസ്റ്റ്നസ് എന്ന തലക്കെട്ടിലുള്ള ഗവേഷണത്തിന് മൂന്നാം സ്ഥാനം നേടി. ‘അറബിക് കവിത: സ്ഥിരതയില്‍ നിന്ന് പരിവര്‍ത്തനത്തിലേക്ക്’ എന്ന പേരില്‍ ഒരു ബൗദ്ധിക സെമിനാറും ഫെസ്റ്റിവലില്‍ അവതരിപ്പിക്കും, ഇത് ഗവേഷണ പ്രബന്ധങ്ങളുടെയും വിമര്‍ശന പഠനങ്ങളുടെയും ശേഖരത്തിലൂടെ അറബി കവിതയെ സംബന്ധിച്ച സുപ്രധാന വിഷയങ്ങളിലേക്ക് പ്രേക്ഷകര്‍ക്ക് വിലപ്പെട്ട ഉള്‍ക്കാഴ്ചകള്‍ നല്കുന്നു. ഷാര്‍ജ അറബിക് കവിതോത്സവത്തിന്റെ ഏറ്റവും പുതിയ പതിപ്പില്‍ സെനഗല്‍, മാലി, നൈജര്‍, ചാഡ് എന്നിവിടങ്ങളില്‍ നിന്നുള്ള ആഫ്രിക്കന്‍ കവികളുടെ സംഭാവനകള്‍ പ്രദര്‍ശിപ്പിക്കും.