ഭാവ ഗായകന് വിട… പി.ജയചന്ദ്രന് അന്തരിച്ചു
ഷാര്‍ജ : ഇന്‍കാസ് ഷാര്‍ജ കമ്മിറ്റി സംഘടിപ്പിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 139ാം ജന്മദിനാഘോഷം ‘ജയ്ഹിന്ദ്’ വിപുലമായ പരിപാടികളോടെ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. ഒരു ദിവസം മുഴുവന്‍ നീണ്ടു നിന്ന ആഘോഷ പരിപാടി പ്രവര്‍ത്തകര്‍ക്ക് ആവേശമായി. രാവിലെ നടന്ന പഠന ക്യാമ്പ് ഇന്‍കാസ് യുഎഇ വര്‍ക്കിങ് പ്രസിഡന്റ് ടിഎ രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. ‘കോണ്‍ഗ്രസിന്റെ ചരിത്രവും ഇന്ത്യയുടെ വര്‍ത്തമാനവും’ വിഷയത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന് ഷൗക്കത്ത് ക്ലാസെടുത്തു. ഇന്‍കാസ് ഷാര്‍ജ പ്രസിഡന്റ് കെഎം അബ്ദുല്‍ മനാഫ് അധ്യക്ഷനായി. ഇന്‍കാസ് ഷാര്‍ജ വര്‍ക്കിങ് പ്രസിഡന്റ് രഞ്ജന്‍ ജേക്കബ് പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി പി.ഷാജിലാല്‍ സ്വാഗതവും ട്രഷറര്‍ റോയ് മാത്യു നന്ദിയും പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട 200ലധികം പ്രതിനിധികള്‍ ക്യാമ്പില്‍ പങ്കെടുത്തു. കുട്ടികള്‍ക്കായി പെന്‍സില്‍ ഡ്രോയിങ്,കളറിങ്,പ്രസംഗം എന്നീ മത്സരങ്ങള്‍ നടന്നു. 100ലധികം കുട്ടികള്‍ പങ്കെടുത്തു. തിരുവാതിര,മര്‍ഗംകളി,ഒപ്പന,മറ്റു കലാ പരിപാടികളും അരങ്ങേറി. കോണ്‍ഗ്രസ് ചരിത്രവും സ്വാതന്ത്ര്യ സമരവും ഉള്‍ക്കൊള്ളുന്ന ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നു. ഇന്ത്യന്‍ സ്വാതന്ത്ര സമരത്തെ ആസ്പദമാക്കി വിനോദ് പട്ടുവം സംവിധാനം ചെയ്ത് ഇന്‍കാസ് പ്രവര്‍ത്തകര്‍ അഭിനയിച്ച ‘സബര്‍മതിയിലേക്ക് വീണ്ടും’ ദൃശ്യാവിഷ്ക്കാരം അരങ്ങേറി.
സംസ്ക്കാരിക സമ്മേളനം കെപിസിസി ജനറല്‍ സെക്രട്ടറി എംഎം നസീര്‍ ഉദ്ഘാടനം ചെയ്തു. ഇന്‍കാസ് ഷാര്‍ജ പ്രസിഡന്റ് കെഎം അബ്ദുല്‍ മനാഫ് അധ്യക്ഷനായി. കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന് ഷൗക്കത്ത്,സന്ദീപ് വാര്യര്‍,ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കര,ഇന്‍കാസ് യുഎഇ ജനറല്‍ സെക്രട്ടറി എസ്എം ജാബിര്‍,ട്രഷറര്‍ ബിജു എബ്രഹാം,വൈസ് പ്രസിഡന്റ് ബി.അശോക്കുമാര് പ്രസംഗിച്ചു. പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന ഇന്‍കാസ് സീനിയര്‍ നേതാവ് ബാബു വര്‍ഗീസിന് ചടങ്ങില്‍ യാത്രയയപ്പ് നല്കി. മുതിര്‍ന്ന നേതാക്കളായ അഡ്വ.വൈഎ റഹീം,വി.നാരായണന് നായര്‍,ടിഎ രവീന്ദ്രന്,കെ.ബാലകൃഷ്ണന് എന്നിവരെയും സാമൂഹ്യ പ്രവര്‍ത്തകരായ എം.ഹരിലാല്‍, എവി മധു എന്നിവരെയും ആദരിച്ചു. ജനറല്‍ സെക്രട്ടറി നവാസ് തേക്കട സ്വാഗതവും ട്രഷറര്‍ റോയ് മാത്യു നന്ദിയും പറഞ്ഞു. ഇന്‍കാസ് കേന്ദ്രസംസ്ഥാന ഭാരവാഹികള്‍ പങ്കെടുത്തു. പിന്നണി ഗായകന് അജയ് ഗോപാല്‍,നാരായണി ഗോപന് എന്നിവര്‍ നയിച്ച ഗാനമേളും അരങ്ങേറി.