
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മലയാളി ഉള്‍പ്പെടെ രണ്ട് പേര് മരിച്ചു
ജിസാന്‍ : ഇദാബിയിലെ 16 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഇല്ലിക്കല്‍ മുഹമ്മദലിക്ക് കെഎംസിസി ജിസാന്‍ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച സ്നേഹ സംഗമത്തില്‍ യാത്രയപ്പ് നല്കി. സെന്‍ട്രല്‍ കമ്മിറ്റിക്കു വേണ്ടി നാഷണല്‍ സെക്രട്ടറിയേറ്റ് മെമ്പര്‍ ഗഫൂര്‍ വാവൂരും,ഇദാബി കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് ഇസ്മായീല്‍ ചൊക്ലിയും സ്നേഹോപഹാരം കൈമാറി.
ചടങ്ങില്‍ കെഎംസിസി സഊദി നാഷണല്‍ കമ്മിറ്റി സെക്രട്ടറി ഹാരിസ് കല്ലായി,സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ശംസു പൂക്കോട്ടൂര്‍,ജനറല്‍ സെക്രട്ടറി ഖാലിദ് പട്ല,അസീസ് ചേളാരി,ഇദാബി കെഎംസിസി നേതാക്കളായ മൂസ വലിയോറ,ഫൈസല്‍ സി.പി,സാബിക് പാണക്കാട് പങ്കെടുത്തു.