മാതാവിന്റെയും കുട്ടികളുടെയും അവകാശങ്ങളില്‍ പരിഷ്കാരങ്ങളുമായി യുഎഇ
ദുബൈ : യുഎഇ ലോകത്ത് ഉന്നത മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാജ്യമാണെന്നും സ്വദേശികള്‍ക്കും വിദേശികള്‍ക്ക് യുഎഇ നല്കുന്ന കരുതലും അംഗീകാരവും മാതൃകയാണെന്നും കാസര്‍കോട് ജില്ലാ മുസ്്ലിംലീഗ് പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി അഭിപ്രായപ്പെട്ടു. ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി അബു ഹൈല്‍ കെഎംസിസി പിഎ ഇബ്രാഹിം ഹാജി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‘യൂണിറ്റി കോണ്‍ക്ലേവ് 24’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. വളണ്ടിയര്‍ സേവനങ്ങള്‍ നല്‍കുന്നവരെ ഗാള്‍ഡന്‍ വിസ നല്കി ആദരിക്കുന്ന യുഎഇ സര്‍ക്കാറിന്റെ പ്രവര്‍ത്തനം സേവന മനോഭാവത്തിന് നല്കുന്ന മഹത്തായ അംഗീകാരമാണ്. വളണ്ടിയര്‍മാരുടെ അര്‍പ്പണബോധവും ആത്മാര്‍ത്ഥതയും ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇത്തരം നയങ്ങള്‍ പ്രേരണയാണെന്നും സമൂഹത്തെ പരസ്പര സഹകരണത്തിലേക്ക് നയിക്കുന്ന യുഎഇയുടെ പദ്ധതികള്‍ ലോകത്തിന് തന്നെ മാത്രകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുഎഇ ഗവണ്മെന്റുകള്ക്ക് കീഴിലുള്ള വിവിധ ക്ലബ്ബുകളും അസോസിയേഷനുകളും നടത്തുന്ന പരിപാടികളില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തി 500 മണിക്കൂര്‍ സേവനമെന്ന ലക്ഷ്യം പൂര്‍ത്തീകരിച്ച കാസര്‍കോട് ജില്ലയിലെ ആറു പേരാണ് യുഎഇ ഗവണ്മെന്റിന്റെ ഗോള്‍ഡന്‍ വിസക്ക് അര്‍ഹരായത്. കോണ്‍ക്ലേവില്‍ കെഎംസിസി ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഹനീഫ് ടിആര്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ മുഖ്യപ്രഭാഷണം നടത്തി. ഗോള്‍ഡന്‍ വിസയ്ക്ക് അര്‍ഹരായ കെഎംസിസി നേതാക്കളായ മഞ്ചേശ്വരം പ്രസിഡന്റ് ഇബ്രാഹിം ബേരിക്ക,മണ്ഡലം വൈസ് പ്രസിഡന്റ് യൂസഫ് ഷേണി എന്നിവരെ കല്ലട്ര മാഹിന്‍ ഹാജി ഷാളണിയിച്ചു ആദരിച്ചു. ജില്ലാ വളണ്ടിയര്‍ വിങ്ങിന്റെ നേതൃത്വത്തില്‍ പേസ് ഗ്രൂപ്പിന്റെ സഹകരണത്തോടെ മഴക്കെടുതിമൂലം കഷ്ടത അനുഭവിക്കുന്നവര്‍ക്കിടയില്‍ വളണ്ടിയര്‍ സേവനം നടത്തിയ ജില്ലാ വൈസ് പ്രസിഡന്റ് ഇസ്മായീല്‍ നാലാംവാതുക്കലിന് പിഎ ഇബ്രാഹിം ഹാജി മെമ്മോറിയല്‍ ഗാലന്ററി അവാര്‍ഡ് സമ്മാനിച്ചു. മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെഇഎ ബക്കര്‍,വണ്‍ഫോര്‍ അബ്ദുറഹ്മാന്,ദുബൈ കെഎംസിസി ആക്ടിങ് ജനറല്‍ സെക്രട്ടറി പി.വിനാസര്‍,സംസ്ഥാന ഭാരവാഹികളായ അഡ്വ.ഇബ്രാഹീം ഖലീല്‍,അഫ്സല് മെട്ടമ്മല്‍,മുസ്ലിംലീഗ് നേതാക്കളായ കെഎം ബഷീര്‍ തൊട്ടാന്‍,കെബിഎം ഷരീഫ്,സാലി പൈവളിക,എംഎച്ച് മുഹമ്മദ്കുഞ്ഞി, അന്‍വര്‍ കോളിയടുക്കം,ഹനീഫ മരവയല്‍,ഹനീഫ് കോളിയടുക്കം,ജില്ലാ കെഎംസിസി ഭാരവാഹികളായ സിഎച്ച് നുറുദ്ദീന്,ഇസ്മായീല്‍ നാലാം വാതുക്കല്,ഹനീഫ് ബാവ,മൊയ്തീന് അബ്ബ,സുബൈര്‍ അബ്ദുല്ല,ഹസൈനാര്‍ ബിയന്തടുക്ക,അഷറഫ് ബായാര്‍,ഫൈസല്‍ മുഹ്സിന് തളങ്കര,ആസിഫ് ഹൊസങ്കടി,മണ്ഡലം ഭാരവാഹികളായ എജി എ റഹ്മാന്,ഖാലിദ് പാലക്കി,റഫീഖ് മാങ്ങാട്,ഫൈസല്‍ പട്ടേല്‍,ഇബ്രാഹിംബേരിക്ക,റാഷിദ് പടന്ന,അഷറഫ് ബച്ചന്,ഉബൈദ് ഉദുമ,ഹസ്ക്കര്‍ ചൂരി, സൈഫുദ്ദിന് മൊഗ്രാല്‍,പഞ്ചായത്ത്,മുനിസിപ്പല്‍ ഭാരവാഹികള്‍ പങ്കെടുത്തു. സുഹൈര്‍ അസ്ഹരി പള്ളങ്കോട് പ്രാര്‍ത്ഥന നടത്തി. ജില്ലാ സെക്രട്ടറി പിഡി നൂറുദീന്‍ നന്ദി പറഞ്ഞു.