
കാസര്‍ഗോഡ് ഫെസ്റ്റ് 2025 നോടനുബന്ധിച്ച് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
അബുദാബി: യുഎഇയിലെ ചില സ്ഥലങ്ങളില്‍ ഞായറാഴ്ച മൂടല്‍ മഞ്ഞ് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. യുഎഇയില്‍ ഉടനീളം ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ തുടരും. രാജ്യത്ത് തണുത്ത ശൈത്യകാല താപനില തുടരുമ്പോള്‍, ചില പ്രദേശങ്ങളില്‍ 1.9 ഡിഗ്രി സെല്‍ഷ്യസ് തണുപ്പ് അനുഭവപ്പെടും. ഞായറാഴ്ച രാത്രിയോടെയും തിങ്കളാഴ്ച രാവിലെ വരെയും ഉള്‍പ്രദേശങ്ങളിലും തീരദേശത്തും ഈര്‍പ്പത്തിന്റെ അളവ് ഉയരാനും സാധ്യതയുണ്ട്. ഈര്‍പ്പം വര്‍ദ്ധിക്കുന്നത് മൂടല്‍മഞ്ഞ് രൂപപ്പെടാന്‍ ഇടയാക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു.
നേരിയതോ മിതമായതോ ആയ വടക്കുകിഴക്ക് മുതല്‍ വടക്കുപടിഞ്ഞാറന്‍ വരെയുള്ള കാറ്റ് രാജ്യത്തുടനീളം വീശും. മണിക്കൂറില്‍ 10,25 കിലോമീറ്റര്‍ വേഗതയിലും 35 കിലോമീറ്റര്‍ വരെ വേഗതയിലും കാറ്റ് വീശും. യുഎഇയില്‍ ശൈത്യം കനക്കുകയാണ്. വിവിധ എമിറേറ്റുകളില്‍ ശക്തമായ തണുപ്പാണ് അനുഭവപ്പെടുന്നത്. മാത്രമല്ല പല എമിറേറ്റുകളിലും മഴ പെയ്യുന്നുണ്ട്. വിവിധ എമിറേറ്റുകളിലെ മഴ സാധ്യത കണക്കിലെടുത്ത് വാഹനമോടിക്കുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട് പോലീസ്. മഴയുള്ള സാഹചര്യങ്ങളില്‍ മങ്ങിയ ലൈറ്റിട്ട് വാഹനമോടിക്കുക, െ്രെബറ്റ് ലൈറ്റിട്ട് ഓടിക്കരുത്.
വെള്ളക്കെട്ടുകളിലൂടെ വാഹനമോടിക്കുന്ന സാഹചര്യമുണ്ടെങ്കില്‍ ബ്രേക്ക് കുറ്റമറ്റതാണന്ന് ഉറപ്പാക്കുക. താഴ്വാരങ്ങളിലും ഒഴുക്കുള്ള പാതകളിലൂടെയും വാഹനം ഓടിക്കാതിരിക്കുക. പുറംകാഴ്ച നഷ്ടപ്പെടാതിര്ക്കാന് വൈപ്പറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പരിശോധിച്ച ശേഷം വാഹനം നിരത്തിലിറക്കുക. മറ്റ് വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷാ അകലം പാലിച്ച ശേഷം മിതമായ വേഗത്തില്‍ ഓടിക്കുക. മുന്നിലെ ചില്ലില്‍ നീരാവി ഘനീഭവിക്കുന്നത് ഒഴിവാക്കാന്‍ എയര്‍ സ്വിച്ചുകള്‍ ഉപയോഗിക്കുക. ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുള്ള കാലാവസ്ഥാ മുന്നറിയിപ്പുകള്‍ മാത്രം വിശ്വസിക്കുക, വ്യാജ പ്രചാരണങ്ങളും വാര്‍ത്തകളും ഒഴിവാക്കുക. ഇനി അടിയന്തര സഹായം ആവശ്യമുണ്ടെങ്കില്‍ 999 എന്ന നമ്പറിലും സാധാരണ പോലീസ് സഹായത്തിന് 901 എന്ന നമ്പറിലും വിളിക്കാവുന്നതാണ്.