സഊദിയില് ശക്തമായ മഴയും കാറ്റും ഇടിമിന്നലും
കുവൈത്ത് സിറ്റി : ഖലീജിസൈന് 26 അറേബ്യന് ഗള്ഫ് കപ്പ് ഫൈനല് മത്സരം ജാബര് അല് അഹ്മദ് അന്താരാഷ്ട്ര സ്റ്റേഡിയത്തില് ഇന്ന് വൈകിട്ട് കുവൈത്ത് സമയം ഏഴു മണിക്ക് കിക്കോഫ് നടക്കും. ഫൈനലിനോട് അനുബന്ധിച്ച് ഗള്ഫ് മേഖലയില് നിന്നുള്ള ഫുട്ബോള് ഇതിഹാസങ്ങളെ ആദരിക്കുന്ന ചടങ്ങ് അടക്കം നിറപ്പകിട്ടാര്ന്ന പരിപാടികള് ആണ് സംഘടകര് ഒരുക്കിയിട്ടുള്ളത്.
ഒമാന്,ബഹ്റൈന് രാജ്യങ്ങളില് നിന്നുള്ള നിരവധി ഫുട്ബോള് ആരാധകര് ആണ് ഗള്ഫ് കപ്പ് ഫൈനലിന് വേണ്ടി കുവൈത്തില് എത്തിയിട്ടുള്ളത്. കഴിഞ്ഞ ഗള്ഫ് കപ്പ് ഫൈനലില് ഇറാഖിനോട് പരാജയപെട്ട ഒമാന് ഇത്തവണ കപ്പില് കുറഞ്ഞതൊന്നും ലക്ഷ്യം വെക്കുന്നില്ല. ബഹ്റൈന് ആണേല് കഴിഞ്ഞ തവണ സെമിയില് ഒമാനോടേറ്റ തോല്വിക്ക് പകരം വീട്ടാനൊരുങ്ങുബോള് മത്സരം തീപാറുമെന്നതില് സംശയമില്ല. കുവൈത്ത് സെമിയില് പുറത്തായത് കൊണ്ട് ടിക്കറ്റുകള് സുലഭമായി ലഭിക്കുമെന്ന പ്രതീക്ഷയില് ആയിരുന്ന മലയാളികള് അടക്കമുള്ള ഇന്ത്യക്കാരായ ഫുട്ബോള് ആരാധക ഫൈനല് ടിക്കറ്റിന് വേണ്ടിയുള്ള നെട്ടോട്ടത്തില് ആണ്. ഖത്തര് ലോകകപ്പോടെ ഗള്ഫ് മേഖലയില് ഫുട്ബോളിന് ഉണ്ടായ വളര്ച്ചയുടെ മറ്റൊരു ഉദാഹരണം ആയി മാറും കുവൈത്ത് ആതിഥേയത്വം വഹിച്ച് ഇരുപത്തിയറാമത് ഗള്ഫ് കപ്പ്.