സഊദിയില്‍ ശക്തമായ മഴയും കാറ്റും ഇടിമിന്നലും
അല്‍ഐന്‍ : അല്‍ ഐന്‍ ഈന്തപ്പഴ മേളയ്ക്ക് മധുരിതമായ തുടക്കം. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃത്വത്തില്‍ നടക്കുന്ന ഫെസ്റ്റിവല്‍ ജനുവരി എട്ടുവരെ നീണ്ടുനില്‍ക്കും. ‘എലൈറ്റ് അല്‍ ഐന്‍’ മത്സരത്തില്‍ പങ്കെടുത്ത 27 പേര് സമര്‍പ്പിച്ച 2,025 കിലോഗ്രാം ഈത്തപ്പഴമാണ് ആദ്യ ദിവസം ഫെസ്റ്റിവലിന് ലഭിച്ചത്. അബുദാബി ഹെറിറ്റേജ് അതോറിറ്റി സംഘടിപ്പിക്കുന്ന ഫെസ്റ്റിവല്‍ യുഎഇയുടെ പാരമ്പര്യങ്ങളെയും സാംസ്കാരിക ആചാരങ്ങളെയും കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കുന്നതിന് സഹായകമാകും.