സഊദിയില്‍ ശക്തമായ മഴയും കാറ്റും ഇടിമിന്നലും
ദുബൈ : കഴിഞ്ഞ നവംബര്‍ വരെ ദുബൈയിലെത്തിയത് 16.79 ദശലക്ഷം വിനോദസഞ്ചാരികള്‍. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 9% വര്‍ധന. ദുബൈ ഇക്കണോമി ആന്റ് ടൂറിസം വകുപ്പിന്റെ കണക്കു പ്രകാരം നവംബറില്‍ 1.83 ദശലക്ഷം വിനോദസഞ്ചാരികളാണ് ദുബൈയില്‍ എത്തിയത്. ജനുവരിയില്‍ 1.77 ദശലക്ഷം, ഫെബ്രുവരിയില്‍ 1.9 ദശലക്ഷം,മാര്‍ച്ചില്‍ 1.51 ദശലക്ഷം,ഏപ്രിലില്‍ 1.5 ദശലക്ഷം,മേയില്‍ 1.44 ദശലക്ഷം, ജൂണില്‍ 1.19 ദശലക്ഷം, 1.31 ദശലക്ഷം ജൂലൈ,ഓഗസ്റ്റില്‍ 1.31 ദശലക്ഷം, സെപ്റ്റംബറില്‍ 1.36 ദശലക്ഷം, ഒക്ടോബറില്‍ 1.67 ദശലക്ഷം എന്നിങ്ങനെയാണ് കണക്ക്.