സഊദിയില്‍ ശക്തമായ മഴയും കാറ്റും ഇടിമിന്നലും
അബുദാബി : അബുസംറ റോയല്‍ റസ്റ്റ്ഫാമില് തവനൂര്‍ മണ്ഡലം കെഎംസിസി പ്രവര്‍ത്തക സംഗമം പ്രവര്‍ത്തകര്‍ക്ക് നവ്യാനുഭവമായി. മണ്ഡലം കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ തികച്ചും വ്യത്യസ്തമായ പരിപാടിയായിരുന്നു ഫാം സ്റ്റേ സീസണ് 1. പ്രവര്‍ത്തകരും കുടുബങ്ങളും കുട്ടികളുമടക്കം 150ഓളം പേരാണ് രാത്രിയും പകലുമായി നടന്ന ക്യാമ്പില്‍ പങ്കെടുത്തത്. മലപ്പുറം ജില്ലാ കെഎംസിസി വൈസ് പ്രസിഡന്റ് നൗഷാദ് തൃപ്രങ്ങോട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നാസര്‍ മംഗലം അധ്യക്ഷനായി.
മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി മുജീബ് പൂളക്കല്‍ മുഖ്യാതിഥിയായി. ഇസ്ഹാന് തൂമ്പില്‍ ഖിറാഅത്ത് നടത്തി. മുന്‍ പ്രധാന മന്ത്രി ഡോ.മന്മോഹന് സിങ്ങിന്റെയും സാഹിത്യകാരന് എംടി വാസുദേവന്‍ നായരുടെയും ഓര്‍മകള്‍ക്ക് മുന്നില്‍ മൗനപ്രാര്‍ത്ഥനയോടെയാണ് സംഗമം അവസാനിച്ചത്. രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടിയിലെ വിവിധ സെഷനുകളില്‍ ‘പൊതുപ്രവര്‍ത്തകനും കുടുംബവും’ എന്ന വിഷയത്തില്‍ മണ്ഡലം മുസ്ലിംലീഗ് സെക്രട്ടറി മുജീബ് പൂളക്കലും ‘ഖുര്‍ആനിന്റെ മാധുര്യം’ വിഷയത്തില്‍ റസ്മുദ്ദീന് തൂമ്പിലും അംഗങ്ങളിലെ സാമ്പത്തിക പ്ലാനിങ്ങുകളെ കുറിച്ച് മുസ്തഫ പാട്ടശ്ശേരിയും ക്ലാസെടുത്തു. പ്രമുഖ കളരിപ്പയറ്റ് വിദഗ്ധന്‍ മംഗലം മണികണ്ഠന് ആശാന്റെ നേതൃത്വത്തില്‍ യോഗ പരിശീലനവും നടന്നു.
അബുദാബി ‘ടി ബാന്റ്’ മ്യൂസിക് ടീം അംഗങ്ങളായ ഹസീബ് പടിഞ്ഞാറെക്കര,ഇസ്മായീല്‍ എന്നിവര്‍ നയിച്ച ഗാനമേളയും അരങ്ങേറി. ഓണ്‍ലൈനായും നേരിട്ടും നാലു ഗ്രൂപ്പുകളിലായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ഗ്രീന്‍ ഫൈറ്റേഴ്സ് ഒന്നാം സ്ഥാനവും ബ്ലൂ ടൈഗേഴ്സ് രണ്ടാം സ്ഥാനവും എല്ലോ ആര്‍മി മൂന്നാം സ്ഥാനവും നേടി. മണ്ഡലം മുസ്്ലിംലീഗ് സെക്രട്ടറിയായിരുന്ന അന്തരിച്ച അഷറഫ് മാണൂരിനു വേണ്ടി നടന്ന പ്രത്യേക പ്രാര്‍ത്ഥനക്ക് ഗഫൂര്‍ തൃപ്രങ്ങോട് നേതൃത്വം നല്കി. സംഘടനാ സെഷന് ജില്ലാ സെക്രട്ടറി ഷമീര്‍ പുറത്തുരും സാമ്പത്തിക സെഷന് ഹൈദര്‍ നെല്ലിശേരിയും നിയന്ത്രിച്ചു. വടംവലി,ഫുട്ബോള്‍, ക്രിക്കറ്റ്,മ്യൂസിക്കല്‍ ചെയര്‍,പെന്‍സില്‍ ഡ്രോയിങ്,മാപ്പിളപ്പാട്ട്,ഖുര്‍ആന്‍ പാരായണ മത്സരങ്ങള്‍ എന്നിവയിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. മണ്ഡലം ഭാരവാഹികളായ കുഞ്ഞിപ്പ കടകശേരി,സുലൈമാന്‍ മംഗലം,കെപി നൗഫല്‍,ടിഎ അഷ്റഫ്,നാസര്‍ എടക്കനാട്,മനാഫ് തവനൂര്‍,അനീസ് പേരിഞ്ചേരി,റസാഖ് മംഗലം,താജുദ്ദീന് ചമ്രവട്ടം,ഷാജി കാലടി,മുഹമ്മദുണ്ണി തവനൂര്‍,ഷരീഫ് എടപ്പാള്‍,ഷഹീര്‍ വട്ടംകുളം,മുഹമ്മദ്കുട്ടി മംഗലം,ദില്‍ഷാദ് പാറപ്പുറം,ഫൈസല്‍ നാളിശേരി,ഫൈസല്‍ മംഗലം,മുനീര്‍ മുട്ടനൂര്‍,നൗഷാദ് എടപ്പാള്‍,വാഹിദ് കാലടി നേതൃത്വം നല്കി. നിസാര്‍ കാലടി,അനീഷ് മംഗലം,അര്‍ഷദ് നടുവട്ടം എന്നിവര്‍ ക്യാമ്പിന്റെ കോര്‍ഡിനേറ്റര്‍മാരായിരുന്നു. മണ്ഡലം ജനറല്‍ സെക്രട്ടറി നൗഫല്‍ ചമ്രവട്ടം സ്വാഗതവും ട്രഷറര്‍ റഹീം കാലടി നന്ദിയും പറഞ്ഞു.