സഊദിയില്‍ ശക്തമായ മഴയും കാറ്റും ഇടിമിന്നലും
ദുബൈ : ദുബൈ കെഎംസിസി ഉദുമ മണ്ഡലം ‘ലീഡര്‍ഷിപ്പ് ഇന്‍സൈറ്റ്സ് 2025’ നേതൃപഠന ക്യാമ്പ് സംസ്ഥാന സെക്രട്ടറി അഡ്വ.ഇബ്രാഹീം ഖലീല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റഫീഖ് മാങ്ങാട് അധ്യക്ഷനായി. പഞ്ചായത്ത് പ്രതിനിധികള്‍ ക്യാമ്പില്‍ പങ്കെടുത്തു. ‘കേരള രാഷ്ട്രീയത്തില്‍ മുസ്ലിം സ്ത്രീകളുടെ പ്രാതിനിധ്യം’ വിഷയത്തില്‍ എംഎസ്എഫ് ഹരിത സംസ്ഥാന കമ്മിറ്റി അംഗവും പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്സണുമായ ഷാഹിദ റാഷിദും ‘വര്‍ത്തമാന ഇന്ത്യയില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകരുടെ രാഷ്ട്രീയ ഉത്തരവാദിത്വങ്ങള്‍’ വിഷയത്തില്‍ അബ്ദുല്‍ ഖാദര്‍ അരിപാമ്പ്രയും ക്ലാസെടുത്തു.
കാസര്‍കോട് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി,ജനറല്‍ സെക്രട്ടറി ഹനീഫ് ടിആര്‍,മുസ്്ലിംലീഗ് ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെബിഎം ഷരീഫ്,ജനറല്‍ സെക്രട്ടറി എംഎച്ച് മുഹമ്മദ്കുഞ്ഞി,പുല്ലൂര്‍ പെരിയ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് മുസ്തഫ പാറപ്പള്ളി,ഇസ്മായീല്‍ നാലാം വാതുക്കല്,ഹസൈനാര്‍ ബീജത്തടുക്ക,സിദ്ദീഖ് ചൗക്കി,റാഫി പള്ളിപ്പുറം,ഫൈസല്‍ പട്ടേല്‍,മന്‍സൂര്‍ മര്‍ത്യ,ഹാഷിം മഠം,ആരിഫ് ചെരുമ്പ,മുനീര്‍ പള്ളിപ്പുറം,നിസാര്‍ മാങ്ങാട്,ഹസീബ് പള്ളിക്കര,ഷാനവാസ് കോട്ടക്കുന്ന്,ഫഹദ് മൂലയില്‍,ബഷീര്‍ പെരുമ്പള,ഫാറാസ് ചെമ്മനാട്,ഖാലിദ് മല്ലം,ജമാല്‍ ദേലമ്പാടി,അബ്ദുല്ല തുരുത്തി,റഫീഖ് ബെള്ളിപ്പാടി,അഷ്റഫ് പള്ളം,അബ്ദു മുല്ലച്ചേരി,ജംഷിദ് കോട്ടിക്കുളം,ഷബീര്‍ കോട്ടിക്കുളം പ്രസംഗിച്ചു. സിദ്ദീഖ് അടൂര്‍ പ്രാര്‍ഥന നടത്തി. ആക്ടിങ് സെക്രട്ടറി ഉബൈദ് അബ്ദുറഹ്മാന് സ്വാഗതവും ട്രഷറര്‍ നംഷാദ് പൊവ്വല്‍ നന്ദിയും പറഞ്ഞു.