സഊദിയില്‍ ശക്തമായ മഴയും കാറ്റും ഇടിമിന്നലും
റിയാദ് : ഇന്ത്യയുടെ ദിശ നിര്‍ണയിച്ച മികച്ച നേതാവും ഭരണാധികാരിയുമായിരുന്നു ഡോ. മന്മോഹന് സിങ്ങെന്ന് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി സംസ്കൃതി സംഘടിപ്പിച്ച അനുസ്മരണ സംഗമം അഭിപ്രായപ്പെട്ടു. ‘ഡോ.മന്മോഹന് സിങ്, ദിശാദര്ശിയുടെ യുഗാന്ത്യം’ എന്ന ശീര്‍ഷകത്തില്‍ ബത്ഹ കെഎംസിസി ഓഫീസില്‍ നടന്ന സംഗമം സഊദി കെഎംസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാന് അലി പാലത്തിങ്ങല്‍ ഉദ്ഘാടനം ചെയ്തു. സംസ്കൃതി സമിതി അംഗം ബഷീര്‍ ഇരുമ്പുഴി അധ്യക്ഷനായി. സയ്യിദ് അഷ്റഫ് തങ്ങള്‍ ചെട്ടിപ്പടി അനുസ്മരണ പ്രഭാഷണം നിര്‍വഹിച്ചു. ജ്ഞാനവും വിവേകവും കാഴ്ചപ്പാടുമുള്ള മികച്ച ഭരണാധികാരിയായിരുന്നു മന്മോഹന് സിങ്ങെന്നും നല്ല ജനാധിപത്യ,മതേതര വാദിയായിരുന്ന അദ്ദേഹം ഇന്ത്യ സാമ്പത്തിക പ്രതിസന്ധി നേരിട്ട ഘട്ടങ്ങളില്‍ അതു മറികടക്കാന്‍ നടത്തിയ ശ്രമങ്ങള്‍ എക്കാലത്തും ഓര്‍മിക്കപ്പെടുമെന്നും അഷ്റഫ് തങ്ങള്‍ പറഞ്ഞു.
സച്ചാര്‍ കമ്മീഷന് റിപ്പോര്‍ട്ട് മുസ്ലിം സമൂഹത്തിന്റെ സര്‍വ മേഖലകളെയും സംബന്ധിച്ച വസ്തുതാപരമായ പഠനമാണ്. രാജ്യത്തെ ന്യൂനപക്ഷങ്ങളെ ചേര്‍ത്തുനിര്‍ത്താന്‍ അദ്ദേഹം നടത്തിയ ഇത്തരം ശ്രമങ്ങള്‍ മാതൃകാപരമാണെന്നും സംഗമം അഭിപ്രായപ്പെട്ടു. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിങ് സെക്രട്ടറി സത്താര്‍ താമരത്ത്,എസ്ഐസി ഓര്‍ഗനൈസിങ് സെക്രട്ടറി ഷാഫി മാസ്റ്റര്‍ തുവ്വൂര്‍,അബ്ദുസ്സമദ് കൊടിഞ്ഞി,അഡ്വ. അനീര്‍ ബാബു,അഷ്റഫ് കല്പകഞ്ചേരി,കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട്,ജനറല്‍ സെക്രട്ടറി സഫീര്‍ മുഹമ്മദ്,ട്രഷറര്‍ മുനീര്‍ വാഴക്കാട്,ഓര്‍ഗനൈസിങ് സെക്രട്ടറി മുനീര്‍ മക്കാനി,സിറാജ് മേടപ്പില്‍,ഷംസു പെരുമ്പട്ട,ഷബീറലി പള്ളിക്കല്‍ പ്രസംഗിച്ചു. സംസ്കൃതി കണ്‍വീനര്‍ ഹംസത്ത് അലി പനങ്ങാങ്ങര ആമുഖ പ്രഭാഷണം നടത്തി. ജനറല്‍ കണ്‍വീനര്‍ അര്‍ഷദ് ബാഹസന്‍ തങ്ങള്‍ സ്വാഗതവും ഷാഫി വെട്ടിക്കാട്ടിരി നന്ദിയും പറഞ്ഞു.