സഊദിയില്‍ ശക്തമായ മഴയും കാറ്റും ഇടിമിന്നലും
അബുദാബി : കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സംഘടിപ്പിച്ച ‘മഹര്‍ജാന്‍ ഉദുമ ഫെസ്റ്റ്’ പ്രവര്‍ത്തകരില്‍ ആവേശം വിതറി. മോട്ടിവേഷന്‍ ക്ലാസ്,മുട്ടിപ്പാട്ട് മത്സരം,കിഡ്സ് ഫാഷന്‍ ഷോ, കേക്ക് പ്രസന്റേഷന് കോമ്പറ്റീഷന്,മെഹന്തി ഫെസ്റ്റ്,സാംസ്കാരിക സമ്മേളനം,മഹര്‍ജാന്‍ നിലാവ്,ആദരം തുടങ്ങി ഒരു ദിവസം മുഴുവന്‍ നീണ്ടുനിന്ന വ്യത്യസ്ത പരിപാടികളോടെയാണ് ഫെസ്റ്റ് സമാപിച്ചത്. സാംസ്കാരിക സമ്മേളനം കാസര്‍കോട് ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി ഉദ്ഘാടനം ചെയ്തു. മണ്ഡലം കെഎംസിസി പ്രസിഡന്റ് നൗഷാദ് മിഅ്റാജ് അധ്യക്ഷനായി.
മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്റഫ് മുഖ്യാതിഥിയായിരുന്നു. മാധ്യമപ്രവര്ത്തകന് അനൂപ് കീച്ചേരി മുഖ്യപ്രഭാഷണം നടത്തി. മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റുമാരായ കെഇഎ ബക്കര്‍,വണ്‍ഫോര്‍ അബ്ദുറഹ്മാന്,ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.മുഹമ്മദ് ഹിദായത്തുല്ല,അബുദാബി കെഎംസിസി വൈസ് പ്രസിഡന്റ് ബാസിത് കായക്കണ്ടി,അനീസ് മാങ്ങാട്, റഷീദ് പട്ടാമ്പി,ഹനീഫ് പടിഞ്ഞാര്‍മൂല,ഉദുമ പഞ്ചായത്ത് മുസ്്ലിംലീഗ് പ്രസിഡന്റ് കെബിഎം ശരീഫ്,പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് സിദ്ദീഖ് പള്ളിപ്പുഴ,മുന്‍ ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍,ജില്ലാ പ്രവര്‍ത്തക സമിതി അംഗം അന്‍വര്‍ കോളിയടുക്കം,ഉദുമ പഞ്ചായത്ത് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി എംഎച്ച് മുഹമ്മദ്കുഞ്ഞി,അബുദാബി കെഎംസിസി കാസര്‍കോട് ജില്ലാ പ്രസിഡന്റ് അബ്ദുറഹ്മാന് ഹാജി,ചീഫ് കോര്‍ഡിനേറ്റര്‍ നാസര്‍ കോളിയടുക്കം, പ്രോഗ്രാം,ഫിനാന്‍സ് കമ്മിറ്റി ചെയര്മാന് പൊവ്വല്‍ അബ്ദുറഹ്മാന്,രക്ഷാധികാരി സലാം ആലൂര്,ഹരിത മുന്‍ സംസ്ഥാന പ്രസിഡന്റ് ഷാഹിദ റാഷിദ് കുണിയ,പുല്ലൂര്‍ പെരിയ പഞ്ചായത്ത് മുസ്്ലിംലീഗ് മുന്‍ പ്രസിഡന്റ് മുസ്തഫ പാറപ്പള്ളി,ഹനീഫ മരവയല്‍,ഖത്തര്‍ കെഎംസിസി നേതാവായ സാദിഖ് പാക്യാര, ദുബൈ കെഎംസിസി നേതാക്കളായ ഇസ്മായീല്‍ നാലാം വാതുക്കല്,റാഫി പള്ളിപ്പുറം, ഗള്‍ഫ് ചന്ദ്രിക ദുബൈ റിപ്പോര്‍ട്ടര്‍ ഹനീഫ് കോളിയടുക്കം,മണ്ഡലം ഭാരവാഹികളായ ഹമീദ് പള്ളിപ്പുഴ,മനാഫ് കുണിയ,ഹബീബ് ചെമ്മനാട്,പഞ്ചായത്ത് ഭാരവാഹികളായ മജീദ് ചിത്താരി, ആബിദ് നാലാം വാതുല്ക്കല്,കബീര്‍ ചെമ്പിരിക്ക,റസാഖ് കുണിയ,ഷരീഫ് പ്രസംഗിച്ചു. പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ ഹനീഫ മീത്തല്‍ മാങ്ങാട് സ്വാഗതവും ട്രഷറര്‍ അഷ്റഫ് മൊവ്വല് നന്ദിയും പറഞ്ഞു.