സഊദിയില്‍ ശക്തമായ മഴയും കാറ്റും ഇടിമിന്നലും
അബുദാബി : സുരക്ഷിതമല്ലാത്ത ഡ്രൈവിങ് രീതികളുടെ അപകടങ്ങള്‍ കാണിക്കുന്ന ഞെട്ടിക്കുന്ന സംഭവം അബുദാബി പൊലീസ് വീഡിയോയില്‍ പകര്‍ത്തി. അമിതവേഗതയില്‍ വന്ന കാര്‍ റോഡിന് നടുവില്‍ കുടുങ്ങിയ മിനിവാനില്‍ ഇടിച്ചതിന്റെ അനന്തരഫലങ്ങളാണ് വീഡിയോയിലുള്ളത്. വെള്ളിയാഴ്ച അബുദാബി പൊലീസ് പുറത്തുവിട്ട ഫൂട്ടേജില്‍ ഒരു മിനിവാന്‍ 2 സെക്കന്റില്‍ റോഡിന്റെ മധ്യത്തില്‍ വേഗത കുറയ്ക്കുന്നത് കണ്ടു. പൂര്‍ണമായി നിര്‍ത്തുന്നതിന് മുമ്പ് അതിന്റെ പിന് ലൈറ്റുകള്‍ മിന്നാന്‍ തുടങ്ങി. ഇത് അടിയന്തിര സാഹചര്യത്തെയോ അപകടത്തെയോ സൂചിപ്പിക്കുന്നുണ്ടായിരുന്നു. നിമിഷങ്ങള്‍ക്കകം നടുറോഡില്‍ പാര്‍ക്ക് ചെയ്ത വാഹനത്തിന്റെ അതേ പാതയിലൂടെ അതിവേഗതയിലെത്തിയ കാര്‍ നിര്‍ത്താന്‍ കഴിയാനാവാതെ മിനിവാനില്‍ ഇടിച്ചു. കൂട്ടിയിടിയുടെ ശക്തിയില്‍ രണ്ട് വാഹനങ്ങളും റോഡിന് നടുവില്‍ കറങ്ങി വശങ്ങളിലേക്ക് തെറിച്ചു. കൂട്ടിയിടിക്ക് മുമ്പായി നടുറോഡില്‍ നിര്‍ത്തിയിട്ടിരുന്ന മിനി വാനിലുണ്ടായിരുന്ന അഞ്ച് പേര് പുറത്തിറങ്ങി അപകടകരമാവും വിധം റോഡ് മുറിച്ചുകടന്ന് റോഡിനരികിലേക്ക് ഓടുന്നതും കാണാമായിരുന്നു. കേവലം ഇഞ്ചുകളുടെ വ്യത്യാസത്തിലാണ് ഒരു ദുരന്തം ഒഴിവായത്. വാഹനമോടിക്കുന്നവര്‍ വാഹനം ഒരു കാരണവശാലും നടുറോഡില്‍ നിര്‍ത്തരുതെന്ന് ട്രാഫിക് അധികൃതര്‍ ഓര്‍മിപ്പിച്ചു. വാഹനമോടിക്കുന്നവര്‍ പെട്ടെന്ന് സ്റ്റോപ്പ് ചെയ്യുമ്പോള്‍ അടുത്തുള്ള എക്സിറ്റിലേക്ക് മാറാന്‍ ശ്രമിക്കേണ്ടതാണ്. സ്വന്തെ സുരക്ഷയും മറ്റുള്ളവരുടെ ഉറപ്പാക്കാനും അതുപോലെ തന്നെ ഗുരുതരവും അപകടകരവുമായ അപകടങ്ങളും ഗതാഗത തടസവും ഒഴിവാക്കാനും സാധിക്കും. മറ്റുള്ള കാര്യങ്ങളെല്ലാം ഒഴിവാക്കി വാഹനമോടിക്കുമ്പോ ള്‍ റോഡില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ പ്രാധാന്യവും അധികാരികള്‍ എടുത്തു പറഞ്ഞു. ഇത്തരം സാഹചര്യങ്ങളില്‍ ശ്രദ്ധക്കുറവ് വാഹനാപകടങ്ങള്‍ക്ക് കാരണമാകുമെന്നും അധികൃതര്‍ വിശദീകരിച്ചു.