സഊദിയില്‍ ശക്തമായ മഴയും കാറ്റും ഇടിമിന്നലും
ദുബൈ : ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ പുതുവര്‍ഷ തിരക്ക് അനുഭവപ്പെടുന്നതിനാല്‍ ടെര്‍മിനലിന് അകത്തേക്ക് യാത്രക്കാരെ മാത്രമേ പ്രവേശിക്കുകയുള്ളുവെന്ന് അധികൃതര്‍ വ്യക്തമാക്കി. 2025 ലെ ആദ്യ 15 ദിവസങ്ങളില്‍ 4.3 ദശലക്ഷം യാത്രക്കാരെ സ്വാഗതം ചെയ്യുന്നതിനാല്‍ തിരക്കുള്ള ദിനങ്ങളായിരിക്കും. കോവിഡ് കാലത്ത് അനുഭവപ്പെട്ടതിനേക്കാള്‍ തിരക്കാണ് ഈ ജനുവരിലേത്. 3,11,000ലധികം യാത്രക്കാരെ വെള്ളിയാഴ്ച മാത്രം സ്വീകരിച്ചു. ഇനിയുള്ള ദിവസങ്ങളിലും സമാന തിരക്ക് അനുഭവപ്പെടും. ഇപ്പോഴത്തെ തിരക്ക് പുതുവര്ഷാഘോത്തിന് ശേഷം പുറത്തേക്ക് പറക്കുന്ന അന്താരാഷ്ട്ര സന്ദര്‍ശകരുടെ കുതിപ്പിനെ പ്രതിഫലിപ്പിക്കുന്നു. കൂടാതെ വിന്റര്‍ അവധി കഴിഞ്ഞ് മടങ്ങുന്ന യാത്രക്കാരും കൂട്ടത്തോടെ ദുബൈയില്‍ വന്നിറങ്ങുന്നു.
ഈ കാലയളവില്‍ പ്രതിദിനം ശരാശരി 287,000 യാത്രക്കാര്‍ ദുബൈ വിമാനത്താവളം വഴി കടന്നുപോകുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 8 ശതമാനം കൂടുതലാണിത്. 2018-19 ലെ കോവിഡ് കാലത്തെ നിലയേക്കാള്‍ 6 ശതമാനം കൂടുതലുമാണിത്. സുഗമമായ യാത്രയ്ക്കായി യാത്രക്കാര്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്യാനും യാത്രാ നിയമങ്ങള്‍ പാലിക്കാനും അധികൃതര്‍ നിര്‍ദ്ദേശിച്ചു. തിരക്കുള്ള സമയങ്ങളില്‍ ടെര്‍മിനലിനുള്ളില്‍ യാത്രക്കാരെ മാത്രമേ അനുവദിക്കൂ എന്നതിനാല്‍, ഗുഡ്ബൈകള് വീട്ടില്‍ തന്നെ കൈമാറണം. 12 വയസ്സിന് മുകളിലുള്ള കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് സ്മാര്‍ട്ട് ഗേറ്റുകള്‍ ഉപയോഗിച്ച് പാസ്പോര്‍ട്ട് നിയന്ത്രണം വേഗത്തിലാക്കാം. നിങ്ങളുടെ ബാഗേജ് രണ്ടുതവണ പരിശോധിക്കുക. ഹാന്‍ഡ് ലഗേജില്‍ ലോഹ വസ്തുക്കളും ഇലക്ട്രോണിക് ഉപകരണങ്ങളും, ലിക്വിഡ്, എയറോസോള്‍, ജെല്‍ എന്നിവ ഇല്ലെന്ന് ഉറപ്പുവരുത്തുക. അനുവദനീയമായ പോര്‍ട്ടബിള്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍, പവര്‍ ബാങ്കുകള്‍, സ്പെയര്‍ ബാറ്ററികള്‍ എന്നിവ ചെക്ക് ഇന്‍ ലഗേജില്‍ നിരോധിച്ചിരിക്കുന്നു. ഇവ ഹാന്റ് ലഗേജില്‍ ഉള്‍പ്പെടുത്തുക. ലഗേജ് അലവന്‍സുകള്‍ പരിശോധിക്കുക. യാത്രാ രേഖകള്‍ സൂക്ഷിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് അധികൃതര്‍ നിര്‍ദേശിക്കുന്നത്.