സഊദിയില്‍ ശക്തമായ മഴയും കാറ്റും ഇടിമിന്നലും
കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ഇറാഖ്,കരുത്തരായ സഊദി അറേബ്യ,യമന്‍ എന്നീ ടീമുകളോടൊപ്പം ഗ്രൂപ്പ് ബിയില്‍ കുരുങ്ങിയ ബഹ്റൈന്‍ സെമിയില്‍ പോലും എത്തുമെന്ന് ആരും കരുതിയില്ല. എന്നാല്‍ ആദ്യ മത്സരത്തില്‍ സഊദിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കെട്ടുകെട്ടിച്ചാണ് ബഹ്റൈന്‍ വരവറിയിച്ചത്. അടുത്ത മത്സരത്തില്‍ മറ്റൊരു കരുത്തരായ ഇറാഖിനെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്തുവിട്ട് ബഹ്റൈന്‍ വീണ്ടും ഞെട്ടിച്ചു. ഇതോടെ ഗള്‍ഫ് കപ്പില്‍ സെമി ഉറപ്പിക്കുന്ന ആദ്യ ടീമായി ബഹ്റൈന്‍ മാറി. പക്ഷേ ആ കുതിപ്പ് അവസാന മത്സരത്തില്‍ ആവര്‍ത്തിച്ചില്ല. ആദ്യ രണ്ടു മത്സരവും തോറ്റ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ യമന്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ബഹ്റൈനെ മുട്ടുകുത്തിച്ചു. എന്നാല്‍ വീണ്ടും ബഹ്റൈന്‍ വര്‍ധിത ആവേശത്തോടെ തിരിച്ചെത്തി. ആതിഥേയരും പത്ത് തവണ ഗള്‍ഫ് കപ്പ് കിരീടം നേടിയവരുമായ കുവൈത്തിനെ സെമിയില്‍ ബഹ്റൈന്‍ തകര്‍ത്തുവിട്ടു. കുവൈത്ത് ആരാധകര്‍ സ്റ്റേഡിയത്തില്‍ തീര്‍ത്ത ആരാവങ്ങളില്‍ തളരാതെ ചുവപ്പ് കാര്‍ഡ് കണ്ട പ്രധാന കളിക്കാരനെ നഷ്ടപ്പെട്ടിട്ടും പത്തുപേരുമായി പൊരുതി ക്കളിച്ചാണ് കുവൈത്തിനെതിരെ ബഹ്റൈന്‍ അര്‍ഹിച്ച വിജയം നേടിയത്.
മുമ്പ് അഞ്ചു തവണ ബഹ്റൈന്‍ ഗള്‍ഫ് കപ്പിന്റെ ഫൈനലില്‍ കടന്നിട്ടുണ്ടെങ്കിലും 2019ല്‍ മാത്രമാണ് കിരീടം നേടാന്‍ സാധിച്ചത്. അന്ന് ഫൈനലില്‍ സഊദിയെ ഒരു ഗോളിന് തോല്പിച്ചാണ് കിരീടം നേടിയത്. ക്രൊയേഷ്യക്കാരനായ ദ്രാഗന്‍ ടാലദിച്ചാണ് ബഹ്റൈന്‍ ടീമിനെ പരിശീലിപ്പിക്കുന്നത്. റോഡ്മാര്‍ഗം വളരെ പെട്ടെന്ന് കുവൈത്തിലെത്താന്‍ സാധിക്കുന്നതു കൊണ്ട് നിരവധി ബഹ്റൈനികളാണ് ഫൈനല്‍ പോരാട്ടം കാണാന്‍ എത്തിയിട്ടുള്ളത്. ഫൈനല്‍ കാരണം ഞായറാഴ്ച ബഹ്റൈന്‍ പൊതു അവധി കൂടി പ്രഖ്യാപിച്ചതോടെ കളി കാണാന്‍ വരുന്നവരുടെ എണ്ണം കൂടികൊണ്ടിരിക്കുകയാണ്. ഒമാനെ തോല്‍പ്പിച്ച് രണ്ടാം കിരീടം നേടാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പവിഴദ്വീപുകാര്.