
ഫലസ്തീനിലെ സമാധാനം യുഎഇക്ക് പരമപ്രധാനം: സഖര്‍ ഘോബാഷ്
ജിദ്ദ : ഉംറ നിര്‍വഹിക്കാനെത്തിയ കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയും വണ്ടൂര്‍ സംയുക്ത മഹല്ല് ഖാസിയുമായ എ.നജീബ് മൗലവിക്ക് ഐസിഎസ് സഊദി നാഷണല്‍ കമ്മിറ്റി നേതാക്കളും പ്രവര്‍ത്തകരും ജിദ്ദ ഇന്റര്‍നാഷണല്‍ എയര്‍പോട്ടില്‍ സ്വീകരണം നല്കി. എസ്വൈഎഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍,ഉസ്താദ് ജി.എം ഫുര്‍ഖാനി പാണെ മാംഗ്ലൂര്‍,സക്കീര്‍ ഹുസൈന് വണ്ടൂര്‍,അശ്റഫ് വഹബി അയനിക്കോട്,അബൂബക്കര്‍ വഹബി തുവ്വക്കാട്,ബാസിത്വ് വഹബി മഞ്ചേരി,ശാക്കിര്‍ വഹബി,ആമയൂര്‍,മഅ്റൂഫ് വഹബി വണ്ടൂര്‍, സുഹൈല്‍ വഹബി വളരാട് തുടങ്ങി നിരവധി പ്രവര്‍ത്തകരും നേതാക്കളും പങ്കെടുത്തു. ഇന്ന് മക്കയില്‍ നടക്കുന്ന ഐസിഎസ് നാഷണല്‍ കണ്‍വന്‍ഷനില്‍ നജീബ് മൗലവി പ്രസംഗിക്കും. സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍ കൊയിലാണ്ടി,അഡ്വ.ഹുസൈന് കോയ തങ്ങള്‍ വണ്ടൂര്‍,കരീം വഹബി ഉഗ്രപുരം,ശബീര്‍ വഹബി മമ്പാട്,കുഞ്ഞിമുഹമ്മദ് വഹബി വീതനശ്ശേരി പങ്കെടുക്കും.