ഭാവ ഗായകന് വിട… പി.ജയചന്ദ്രന് അന്തരിച്ചു
അബുദാബി : മലബാറിന്റെ സംസ്കാരവും തനിമയും രുചി വൈവിധ്യങ്ങളും പ്രവാസത്തിന്റെ കാന്‍വാന്‍സില്‍ സന്നിവേശിപ്പിക്കുന്ന കോഴിക്കോടന്‍ ഫെസ്റ്റ് നാളെയും മറ്റന്നാളുമായി അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ അരങ്ങേറും. മാനവികതയുടെ മഹിതമായ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന കോഴിക്കോടന്‍ ചിന്താധാരകളെ കോര്‍ത്തിണക്കുന്ന മേള ഒരുക്കുന്നത് അബുദാബി കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ്.
പ്രവാസികള്‍ക്ക് നാടോര്‍മ്മകള്‍ പകര്‍ന്നു നല്കുന്ന നയന ശ്രവ്യ മധുരമായ കാഴ്ചകള്‍ക്കപ്പുറം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സംഘാടകര്‍ അണിയറയില്‍ ഒരുക്കുന്നുണ്ട്. വീടില്ലാതെ കഷ്ടപ്പെടുന്ന കോഴിക്കോട് ജില്ലയിലെ തിരഞ്ഞെടുത്ത മുന്‍ പ്രവാസികള്‍ക്ക് വീട് നിര്‍മിച്ചു നല്കുന്ന പദ്ധതിയാണ് കോഴിക്കോടന്‍ ഫെസ്റ്റിന്റെ മുഖ്യഘടകം. നാളെയും മറ്റന്നാളും അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഓഡിറ്റോറിയവും പരിസരവും അക്ഷരാര്‍ത്ഥത്തില്‍ കോഴിക്കോടന്‍ തെരുവായി മാറും.
അവിടെ കോഴിക്കോടന്‍ ഹല്‍വ മുതല്‍ കല്ലുമ്മക്കായ് വരെയുള്ള വിഭവങ്ങള്‍ രുചിക്കാനാവും. കൊതിയൂറുന്ന കോഴിക്കോടന്‍ വിഭവങ്ങളുടെ 30 ഓളം സ്റ്റാളുകള്‍, വനിതകള്‍ക്കായുള്ള മെഹന്തി മത്സരം കൂടാതെ സന്ദര്‍ശകര്‍ക്ക് മെഗാ െ്രെപസ് ആയി മിറ്റ്സുബിഷി കാറിന്റെ നറുക്കെടുപ്പും ഈ ഫെസ്റ്റിനെ ഭാഗമായി നടക്കും. കൂടാതെ കഥകളിക്ക് ജന്മം നല്കിയ കോഴിക്കോടിന്റെ തനതായ കലകളും വേദിയില്‍ പൊടിപൊടിക്കും. രണ്ടു ദിനങ്ങളിലായി നൂറില്‍ പരം കലാകാരന്മാര് വിവിധ കലാപ്രകടനങ്ങളുമായി അണിനിരക്കും. ഒപ്പന, കോല്‍ക്കളി തുടങ്ങി മലബാറിന്റെ തനിമയുള്ള, കലാപരിപാടികള്‍, റോയല്‍ ബാന്‍ഡ് അവതരിപ്പിക്കുന്ന ഗാനമേള, കേരള കലാരൂപങ്ങള്‍ അണിനിരക്കും. മത സൗഹാര്‍ദ്ദത്തിന് പേരുകേട്ട കോഴിക്കോടിന്റെ മഹിമ വിളിച്ചോതുന്ന വിവിധ മത നേതാക്കള്‍ പങ്കെടുക്കുന്ന സ്നേഹ സംഭാഷണം വേറിട്ട അനുഭവമായിരിക്കും. ഫെസ്റ്റ് പ്രചരണാര്‍ത്ഥം വനിതകള്‍ക്കായി നടത്തിയ പാചക മതസരത്തില്‍ നിരവധി വനിതകള്‍ പങ്കെടുത്തു. രുചി വൈവിധ്യങ്ങളുടെ പ്രകടനമായിരുന്നു രുചിക്കൂട്ട് മത്സരം. കൂടാതെ കോഴിക്കോടന്‍ ഫാമിലികളുടെ മെഗാ സംഗമവും നടത്തി. പതിമൂന്നോളം മണ്ഡലം കമ്മറ്റികളും 36 പഞ്ചായത്ത് മുനിസിപ്പല്‍ കമ്മറ്റികളുമുള്ള കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ജീവകാരുണ്യ പ്രവര്‍ത്തങ്ങളുടെ ഭാഗമായി ബൈത്തു റഹ്മ, കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഓപ്പണ്‍ ഹാര്‍ട്ട് തിയേറ്റര്‍, സി എച് സെന്ററുമാറിയ സഹകരിച്ചു നടത്തുന്ന ഓട്ടിസം തെറാപ്പി സെന്റര്‍ തുടങ്ങിയ പദ്ധതികള്‍ക്ക് പിന്തുണ നല്‍കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. യു.അബ്ദുല്ല ഫാറൂഖി, സി.എച്ച് ജാഫര്‍ തങ്ങള്‍, അഷ്റഫ് നജാത്ത്, മജീദ് അത്തോളി, അബ്ദുല്‍ ബാസിത് കായക്കണ്ടി, സി.പി അഷ്റഫ്, ബഷീര്‍ കപ്ലിക്കണ്ടി, ബിസിനസ് പ്രമുഖരായ സൂരജ് (അഹല്യ മെഡിക്കല്‍സ്), ഷഹീര്‍ ഫാറൂഖി (എഎഫ് ഗ്രൂപ്പ് ഇന്റര്‍നാഷണല്‍) എന്നിവര്‍ പങ്കെടുത്തു.